- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂർ ജില്ലയിലെ നിർമാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി പി എ മുഹമ്മദ് റിയാസ്
തൃശൂർ: ജില്ലയിലെ പൊതുമരാമത്ത് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ പ്രധാന പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അകാരണമായി കരാറുകാർക്ക് സമയം നീട്ടി നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ പൊതു ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന കരാറുകാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കാര്യങ്ങൾ വേഗത്തിലാക്കാൻ ജില്ല കലക്ടർ, എം എൽ എമാർ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം വിളിക്കുവാൻ നിർദ്ദേശിച്ചു. എല്ലാ മാസവും ജില്ലാ തലത്തിൽ പ്രവൃത്തികളുടെ അവലോകനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. രണ്ടു മാസം കൂടുമ്പോൾ പ്രധാന പദ്ധതികളുടെ പ്രവൃത്തി പുരോഗതി മന്ത്രി നേരിട്ട് പങ്കെടുത്ത് വിലയിരുത്തും. കരാർ സമയം കഴിഞ്ഞ്, പദ്ധതികൾ ഇഴഞ്ഞ് നീങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിൽ അലംഭാവം കാണിക്കുന്ന കരാറുകാരുടെ ലിസ്റ്റ് ഉടൻ തയ്യാറാക്കി നൽകാൻ ചീഫ് എഞ്ചിനീയർമാർക്ക് മന്ത്രി നിർദ്ദേശം നൽകി.
ചീഫ് എഞ്ചിനീയർമാർ, സൂപ്രണ്ടന്റ് എഞ്ചിയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
RELATED STORIES
ഇസ്രായേലില്‍ ഹരേദി ജൂതന്മാരുടെ പ്രതിഷേധം; നിര്‍ബന്ധിത സൈനിക സേവന...
31 Oct 2024 5:49 PM GMTയുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി
31 Oct 2024 5:46 PM GMTഒളിമ്പ്യന്‍ അബ്ദുല്ല അബൂബക്കര്‍ കേരളത്തിലെ മികച്ച കായികതാരം
31 Oct 2024 4:16 PM GMTഗൂഗിളിന് വന്‍ പിഴയിട്ട് റഷ്യ;...
31 Oct 2024 3:37 PM GMTഎഡിജിപി അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍; നല്‍കേണ്ടെന്ന്...
31 Oct 2024 3:18 PM GMTആന്ധ്രാപ്രദേശില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; ആറു...
31 Oct 2024 2:11 PM GMT