Latest News

കൊച്ചി - സേലം ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മാണം മികച്ച രീതിയില്‍ മുന്നോട്ട് : തൃശൂർ ജില്ലാ കലക്ടര്‍

കൊച്ചി - സേലം ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മാണം  മികച്ച രീതിയില്‍ മുന്നോട്ട് : തൃശൂർ ജില്ലാ കലക്ടര്‍
X

തൃശൂർ: ജില്ലയില്‍ കൊച്ചി - സേലം ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. ഇന്‍ഡസ്ട്രീസ്, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ വിളിച്ചു ചേര്‍ത്ത മുന്‍ഗണന പദ്ധതികളുടെ അവലോകന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ജില്ലയില്‍ രണ്ടിടങ്ങളില്‍ പദ്ധതി പൂര്‍ത്തീകരണത്തിൽ ചില തടസ്സങ്ങള്‍ നിലനിന്നിരുന്നു. ഇത് പരിഹരിച്ച് നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കും. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന നടപടികള്‍ ത്വരിതഗതിയിലാണ് നടക്കുന്നത്. വിവിധ നഗരങ്ങളിലെ ചില ഭാഗങ്ങളിലും വീതി കുറവുള്ള റോഡുകളുടെ ഭാഗങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് നടത്തുന്നതെന്നും ജില്ലയില്‍ പദ്ധതി സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കാനാവുമെന്ന് കരുതുന്നതായും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍, അസി. കലക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it