Latest News

ദുരന്തനിവാരണ സേനയ്ക്ക് തൃശൂർ ജില്ലാതല പരിശീലനം നടത്തി

ദുരന്തനിവാരണ സേനയ്ക്ക് തൃശൂർ ജില്ലാതല പരിശീലനം നടത്തി
X

തൃശൂർ: എമർജൻസി റെസ്പോൺസ് ടീമിനുള്ള ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള ദുരന്തനിവാരണ സേനയാണ് എമർജൻസി റെസ്പോൺസ് ടീം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കിലയും ചേർന്ന് നടത്തിയ പരിശീലനത്തിന് തൃശൂർ ജില്ലാ പ്ലാനിംഗ് ഓഫീസാണ് നേതൃത്വം നൽകിയത്. ഓൺലൈനായി നടന്ന പരിശീലന പരിപാടിയിൽ പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് പ്രചാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം ഒഴിപ്പിക്കൽ, ക്യാമ്പ് പരിപാലനം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാല് സെഷനുകളായാണ് പരിശീലനം നടന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മൂവായിരത്തോളം പേർ പരിശീലനത്തിൽ പങ്കെടുത്തു.

ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ വി വി സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. ജിൽഷോ ജോർജ്, ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പി കെ പ്രജീഷ്, പ്ലാൻ കോഡിനേറ്റ് നൗഷബ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Next Story

RELATED STORIES

Share it