Latest News

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ക്കുള്ള ക്ഷയരോഗ പരിശോധന തുടങ്ങി

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ക്കുള്ള ക്ഷയരോഗ പരിശോധന തുടങ്ങി
X

തൃശൂര്‍: ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തിലുള്ള ക്ഷയരോഗ അണുക്കളുടെ സാന്നിധ്യം കണ്ടെത്തുവാനുള്ള രക്തപരിശോധനയായ ഇഗ്ര ടെസ്റ്റ്ഗവമെഡിക്കല്‍ കോളജില്‍ ആരംഭിച്ചു.

മുന്‍പ് ജില്ലാ ടി ബി സെന്ററില്‍ മാത്രമാണ് ഈ സംവിധാനം ഉണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ 23 ന് ട്രയല്‍ റണ്‍ നടത്തിയിരുന്നു. 22 സാംപിളുകള്‍ പരിശോധിച്ചതില്‍ 8 പേര്‍ പോസറ്റീവായി കണ്ടെത്തി.

പുതിയ പരിശോധന സംവിധാനത്തിന്റെ ഉദ്ഘാടനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലോല ദാസ് നിര്‍വഹിച്ചു. ജില്ലാ ടി ബി ഓഫീസര്‍ ഡോ. സുജ അലോഷ്യസ്, ഡോ സജ്ഞീവ് നായര്‍, ഡോ തോമസ് ജോര്‍ജ്ജ്, ഡോ നിഷ എംദാസ്, ഡോ ജാനകി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it