Latest News

കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച മുതല്‍ 22 വ്യാഴാഴ്ച വരേയാണ് ഇത്തവണ ബലി പെരുന്നാള്‍ അവധി. ഇതിന് മുമ്പുള്ള രണ്ട് ദിവസവും ശേഷമുള്ള രണ്ട് ദിവസവും വാരാന്ത അവധി ദിവസങ്ങളായതിനാല്‍ ഫലത്തില്‍ അടുപ്പിച്ച് ഒമ്പത് ദിവസം അവധി ലഭിക്കും. യാത്രാനിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദേശികള്‍ക്ക് ഇത് ഉപയോഗപ്പെടുത്തി നാട്ടില്‍ പോയിവരാന്‍ കഴിയില്ല. മുന്‍ വര്‍ഷങ്ങളില്‍ ഈ അവധിയില്‍ നിരവധി പ്രവാസികള്‍ കുടുംബത്തോടോപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോയിരുന്നു.

Next Story

RELATED STORIES

Share it