- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയുടെ പുരോഗതിക്ക് പിന്നോക്ക ഐക്യം ശക്തിപ്പെടണം: അഷ്‌റഫ് മൊറയൂര്‍
അബഹ: ഭരണകൂടവും ഫാഷിസ്റ്റ് ശക്തികളും ചേര്‍ന്ന് നശിപ്പിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യയെ രക്ഷിക്കാന്‍ ദലിത്-മുസ്‌ലിം-പിന്നാക്ക ഐക്യത്തിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും കാലപ്പഴക്കം ചെന്ന മൂല്യ ശൂന്യരാഷ്ട്രീയപ്പാര്‍ട്ടികളെ ജനം തിരസ്‌കരിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷനല്‍ പ്രസിഡണ്ട് അഷ്‌റഫ് മൊറയൂര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സംഘടിപ്പിച്ച നേതൃസംഗമം ഖമീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടി തൊണ്ണൂറുകളുടെ ആദ്യം തൊട്ടു തുടങ്ങിയ അവരുടെ താഴോട്ടുള്ള വളര്‍ച്ചയില്‍ ശക്തി തെളിയിച്ച് കൊണ്ടിരിക്കുന്നു. ഹിന്ദുത്വ പ്രീണനം കൊണ്ടും അധികാരക്കൊതി കൊണ്ടും കേവലം നോട്ടുകെട്ടുകള്‍ക്ക് വേണ്ടിയും കോണ്‍ഗ്രസ്സില്‍ നിന്ന് ബി ജെ പി യിലേക്ക് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അടപടലം ചേക്കേറിക്കഴിഞ്ഞു.
അവസാനത്തെ വണ്ടിയെന്ന് വിശേഷിപ്പിച്ച് കൂടും കുടുക്കയും കാണിക്ക വെച്ചവര്‍ ഇന്ന് അങ്കലാപ്പിലാണ്. ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രം സാനിധ്യമുള്ള ഇടതുപക്ഷമാവട്ടെ ദലിത് മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ ശത്രുക്കളാവാന്‍ ആര്‍ എസ് എസ്സു മായി മത്സരിക്കുകയാണ്. കേരളത്തില്‍ അവര്‍ നടത്തുന്ന സംവരണ അട്ടിമറിയും സാമുദായിക ധ്രുവീകരണവും ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്.
ഈയൊരു സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രകടനം മങ്ങിപ്പോകുകയും ലയനം അസാധ്യമാവുകയും ചെയ്യുന്നു. ഇവിടെയാണ് ഭയത്തില്‍ നിന്ന് മോചനം വിശപ്പില്‍ നിന്ന് മോചനം എന്ന വ്യക്തമായ മുദ്രാവാക്യവുമായി ഇന്ത്യയൊട്ടുക്കും പ്രവര്‍ത്തിക്കുന്ന എസ് ഡി പി ഐ പോലുള്ള ദലിത് മുസ്‌ലിം ക്രൈസ്തവ പിന്നാക്ക കൂട്ടുകെട്ടിന്റെ പ്രസക്തിയെന്നും ഇതിനെ നെഞ്ചേറ്റാന്‍ സമൂഹം തയ്യാറാണെന്നതിന്റെ തെളിവുകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ള വളര്‍ച്ച സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖമീസ് മുശൈത്ത് തേജസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര അധ്യക്ഷനായിരുന്നു. ജീസാന്‍, അബൂ അരീഷ്, ദര്‍ബ്, മഹാ യില്‍, അബഹ, ഖമീസ് മുശൈത്ത്, ബീഷ, നജ്‌റാന്‍, വാദി ദവാസര്‍ എന്നീ മേഖലകളില്‍ നിന്നും ഉള്ള നേതൃത്വങ്ങള്‍ പങ്കെടുത്തു. മുഹമ്മദലി എടക്കര, റിഷാദ് പരപ്പനങ്ങാടി , ഇല്ല്യാസ് എടക്കുന്നം, മുനീര്‍ ചക്കുവള്ളി, നജ്മുദ്ദീന്‍ തിരുവനന്തപുരം, അസ്ലം ഫറോക്ക്, മുബാറക്ക് അരീക്കോട് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ് മഞ്ചേശ്വരം സ്വാഗതവും സെക്രട്ടറി അബൂ ഹനീഫ മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
RELATED STORIES
എസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTലെബനാനില്‍ ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്‍
16 Nov 2024 5:17 PM GMTതെലുങ്കര്‍ക്കെതിരെ അശ്ലീല-വംശീയ പരാമര്‍ശം: നടി കസ്തൂരി അറസ്റ്റില്‍;...
16 Nov 2024 5:13 PM GMTപരപ്പനങ്ങാടിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
16 Nov 2024 4:46 PM GMTസാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ...
16 Nov 2024 4:44 PM GMTമോഷണക്കേസ് പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; ഇയാള്‍...
16 Nov 2024 4:07 PM GMT