Latest News

കുട്ടികളിലെ കാഴ്ചക്കുറവ്; ദൃഷ്ടി പദ്ധതിയുമായി ഭാരതീയ ചികിത്സ വകുപ്പ്

കുട്ടികളിലെ കാഴ്ചക്കുറവ്;  ദൃഷ്ടി പദ്ധതിയുമായി ഭാരതീയ ചികിത്സ വകുപ്പ്
X

തൃശൂര്‍: കുട്ടികളിലെ കാഴ്ചക്കുറവിന് ഭാരതീയ ചികിത്സ വകുപ്പിന്റെ ദൃഷ്ടി പദ്ധതിയിലൂടെ പരിഹാരം. രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി, എവിഎം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ദൃഷ്ടി പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ആര്‍ സലജകുമാരി അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതിന് ദൃഷ്ടി പദ്ധതി ലക്ഷ്യമിടുന്നതായി പദ്ധതിയുടെ സംസ്ഥാന കണ്‍വീനര്‍ ഡോ പി കെ നേത്രദാസ് പറഞ്ഞു. ക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ താല്‍പര്യമുള്ള സ്‌കൂള്‍ അധികൃതര്‍ 9446560271, 8547761950, 9446049813, 7559036996 എന്നി നമ്പറുകളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയുള്ള സമയത്ത് ബന്ധപ്പെടേണ്ടതാണ്.

ഓണ്‍ലൈന്‍ ക്ലാസുകളായതിനെ തുടര്‍ന്ന് കുട്ടികളില്‍ കണ്ണ് സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കണ്ണട ഉപയോഗിക്കുന്ന കുട്ടികളിലും അല്ലാത്ത കുട്ടികളിലും തലവേദന കണ്ണിന് കഴപ്പ്, വേദന എന്നിവ കൂടുതലായി കണ്ടുവരുന്നു. കൂടാതെ കുട്ടികള്‍ വീഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനും കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവ കൂടുതല്‍ സമയം ഉപയോഗിച്ചു വരുന്നു. കുട്ടികളിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും നേരത്തെ കണ്ടുപിടിച്ച് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ അത് ഭാവിയില്‍ ഗുരുതരമായ കാഴ്ച വൈകല്യങ്ങളിലേക്ക് നയിക്കും. ഈ സാഹചര്യത്തില്‍ ദൃഷ്ടി പദ്ധതിയിലൂടെയുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it