- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണകിറ്റില്‍ മധുരവുമായ് കുടുംബശ്രീ

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണ കിറ്റില്‍ മധുരവുമായി കുടുംബശ്രീ. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചാലക്കുടി, ചാവക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലേക്കാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണകിറ്റിലേക്കായി ശര്‍ക്കര വരട്ടി വിതരണം ചെയ്യുന്നത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കി വരുന്ന അവശ്യ സാധനങ്ങള്‍ അടങ്ങിയ ഓണകിറ്റുകളിലാണ് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ശര്‍ക്കര വരട്ടിയുടെ 100 ഗ്രാം വീതമുളള പാക്കറ്റുകള്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലയിലെ 4 ഡിപ്പോകളില്‍ നിന്നുമായി 1,58,0000 പാക്കറ്റുകള്‍ക്കുളള ഓര്‍ഡറുകളാണ് ആദ്യ ഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സപ്ലൈകോ വഴി ലഭിച്ച ഈ ഓര്‍ഡര്‍ വലിയൊരു ആശ്വാസമായിരിക്കുകയാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മുപ്പതോളം സംരംഭക യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ചിപ്പ്‌സുകള്‍ തയ്യാറാക്കി വിതരണം ചെയ്തു വരുന്നത്. സപ്ലൈകോയില്‍ നിന്നും തുടര്‍ന്നും ഇത്തരത്തിലുളള ബള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കുവാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കുടുംബശ്രീ സംരംഭകര്‍.
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTക്ലബ്ബ് ലോകകപ്പ് മുതല്‍ പുതിയ നിയമം; ഗോള്‍ കീപ്പര്‍ക്ക് എട്ട്...
14 Jun 2025 7:07 AM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTമെസി ഇല്ലെങ്കിലും പ്രശ്നമില്ല, ടീമില്‍ പ്രതിഭാധനരായ നിരവധി...
11 Jun 2025 6:24 AM GMTലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും...
11 Jun 2025 5:51 AM GMTലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
10 Jun 2025 6:25 AM GMT