Latest News

ആരോഗ്യ സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

ആരോഗ്യ സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
X

തൃശൂര്‍: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല മെഡിക്കല്‍ ബിരുദാനന്തര ബിരുദ തിയറി പരീക്ഷ മൂല്യനിര്‍ണയം ഡിജിറ്റല്‍ സംവിധാനത്തിലേക്ക്. പരീക്ഷകള്‍ നടക്കുന്ന 255 കേന്ദ്രങ്ങളിലേക്ക് ഉത്തര പുസ്തകങ്ങള്‍ അയച്ചുകൊടുത്ത് അവ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മൂല്യനിര്‍ണയ ഫലം ലഭ്യമാക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.

കൊവിഡ് വെല്ലുവിളി സാഹചര്യത്തില്‍ ആവശ്യമായ മെഡിക്കല്‍ ബിരുദാനന്തര ബിരുദധാരികളെ താമസം കൂടാതെ കേരളസമൂഹത്തിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍വകലാശാല ഈ സാങ്കേതിക വിദ്യ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

ഇതിനുവേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ സര്‍വ്വകലാശാല സ്വന്തമായാണ് വികസിപ്പിച്ചെടുത്തത്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ഡോ മോഹനന്‍കുന്നുമ്മല്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പരീക്ഷാ നടത്തിപ്പില്‍ കൊവിഡ് പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുക പ്രായോഗിക, പരീക്ഷകള്‍ കഴിയുന്ന മുറയ്ക്ക് പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, റീ ടോട്ടലിങ് നടപടികളിലേക്ക് നീളുന്ന മനുഷ്യസഹജമായ തെറ്റുകള്‍ക്ക് ഇടവരാതിരിക്കുക എന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍വകലാശാല ആവിഷ്‌കരിച്ചിട്ടുള്ള ഈ സംരംഭത്തില്‍ എല്ലാ അധ്യാപകരുടെയും സഹകരണം വൈസ് ചാന്‍സലര്‍ അഭ്യര്‍ത്ഥിച്ചു. പരിശീലന പരിപാടിയില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ സി പി വിജയന്‍, രജിസ്ട്രാര്‍ ഡോ എ കെ മനോജ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ എസ്അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it