Latest News

സ്‌കൂളുകളില്‍ സാങ്കേതിക പഠനോപകരണങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും: റവന്യൂ മന്ത്രി കെ രാജന്‍

സ്‌കൂളുകളില്‍ സാങ്കേതിക പഠനോപകരണങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും: റവന്യൂ മന്ത്രി കെ രാജന്‍
X

തൃശൂര്‍: മഹാമാരിക്കാലത്തെ ഡിജിറ്റല്‍ പഠനകാലഘട്ടത്തില്‍അധ്യാപന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി വിദ്യാഭ്യാസത്തെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സര്‍ക്കാര്‍ ഒപ്പം ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. മരത്താക്കര സെന്റ് ജോസ് എ എല്‍ പി സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച ഊട്ടുപുര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസം ഡിജിറ്റല്‍ രീതിയിലേക്ക് മാറിയ സാഹചര്യത്തില്‍ വിദ്യാലയങ്ങളില്‍ സാങ്കേതിക പഠനോപകരണങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നുംമന്ത്രി പറഞ്ഞു. 2019 20 വര്‍ഷത്തെ എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപവിനിയോഗിച്ചാണ് ഊട്ടുപുര നിര്‍മിച്ചത്. സ്‌കൂളിലെ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

സാങ്കേതിക പഠനോപകരണ വിതരണം പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ തൃശൂര്‍ എ ഇ ഒ പി എം ബാലകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് സി ജോയ്‌സി ജോസഫ്, വാര്‍ഡ് മെമ്പര്‍ ഷീബ ഷാജന്‍, സ്‌കൂള്‍ മാനേജര്‍ ഫാ.സെബി പുത്തൂര്‍, ഫാദര്‍ ജോയ് അടമ്പൂക്കളം, പി ടി എ പ്രസിഡന്റ് അലോഷ്യസ് കുറ്റിക്കാട്, പി.എസ്.സജിത്ത്, സിനി പ്രദീപ് കുമാര്‍,തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it