- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്രകലാ പുരസ്‌കാര സമര്‍പ്പണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 30ന്

ഗുരുവായൂര്‍: ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാര സമര്‍പ്പണവും ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആഗസ്ത് 30 ന് രാവിലെ 10.30ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. തുള്ളല്‍ കലയില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ ഓട്ടംതുള്ളല്‍ കലാകാരനായ മണലൂര്‍ ഗോപിനാഥനാണ് 2021ലെ ക്ഷേത്രകലാ പുരസ്‌കാരത്തിന് അര്‍ഹനായത്. 55,555 രൂപയും ഗുരുവായൂരപ്പന്റെ 10 ഗ്രാം സ്വര്‍ണ പതക്കവും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരം.
ഇതോടനുബന്ധിച്ച് കിഴക്കേനടയില്‍ പുതുതായി പണിയുന്ന കച്ചവട സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനവും നടക്കും. 29 കോടി രൂപ ചെലവഴിച്ചാണ് കച്ചവട സമുച്ചയം നിര്‍മിക്കുന്നത്. കൂടാതെ കേരളത്തിലെ ആയിരം ക്ഷേത്രങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായ വിതരണം, 'അഖിലം മധുരം' എന്ന ഗുരുവായൂരിന്റെ ഇതിഹാസ ഡോക്യുമെന്ററിയുടെ ശീര്‍ഷകഗാന പ്രകാശനം, കിഴക്കേനടയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കി നവീകരിച്ച കെട്ടിടം ഭക്തജനങ്ങള്‍ക്ക് സൗജന്യ ഉപയോഗത്തിനായി സമര്‍പ്പിക്കല്‍, 150 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഡിവൈസ് വിതരണം, പുന്നത്തൂര്‍ ആനത്താവളത്തില്‍ 60 ടണ്‍ ശേഷിയുള്ള വെയ്ങ്ങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനോദ്ഘാടനം, കൗസ്തുഭം കോമ്പൗണ്ടിലെ നവീകരിച്ച അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം എന്നിവയും നടക്കും.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ പദ്ധതികള്‍ക്ക് സഹകരിച്ച സ്തുത്യര്‍ഹമായ സേവനം നല്‍കിയവരെ ചടങ്ങില്‍ ആദരിക്കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. എന്‍ കെ അക്ബര്‍ എംഎല്‍എ വിശിഷ്ടാതിഥിയാകും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ഭരണസമിതി അംഗങ്ങളായ മുന്‍ എംഎല്‍എ കെ അജിത്ത്, കെ സി ശ്രീമാനദേവന്‍ രാജ, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി സി നാരായണന്‍ നമ്പൂതിരിപ്പാട്, കെ വി ഷാജി, ഈ പി ആര്‍ വേശാല, എ വി പ്രശാന്ത്, അഡ്വ. കെ വി മോഹനകൃഷ്ണന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരി, പുരസ്‌ക്കാര നിര്‍ണയ കമ്മിറ്റി അംഗം വി മുരളി എന്നിവര്‍ പങ്കെടുക്കും.
RELATED STORIES
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക്...
28 May 2025 9:59 AM GMTഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത്...
28 May 2025 9:49 AM GMTമറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു
28 May 2025 9:37 AM GMTവെഞ്ഞാറമൂട് കൊലപാതക പരമ്പര; പ്രതി അഫാന്റെ നില ഗുരുതരം
28 May 2025 9:33 AM GMTഒരുമിച്ച് പിറന്നവര്‍ ഇനി ഒരുമിച്ച് സ്കൂളിലേക്ക്
28 May 2025 9:21 AM GMTലോകകപ്പ് യോഗ്യത; ഇക്വഡോറിനെതിരേ നെയ്മര്‍ ഇല്ല; സ്ക്വാഡിനെ...
28 May 2025 9:18 AM GMT