Latest News

ഖത്തറില്‍ ഇന്നലെ 177 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; 201 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്നലെ 177 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; 201 പേര്‍ക്ക് രോഗമുക്തി
X

ദോഹ: ഖത്തറില്‍ ഇന്നലെ 177 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2521 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇതില്‍ 24 പേരുടെ നില ഗുരുതരമാണ്.

രാജ്യത്ത് ഇതുവരെ 2,33,087 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതില്‍ 2,29,964 പേരും സുഖം പ്രാപിച്ചവരാണ്. മരണസംഖ്യ 602. ദേശീയ കൊവിഡ് വാക്‌സിനേഷന്‍ കാംപെയിന്റെ ഭാഗമായി 44,79,962 വാക്‌സീന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.

Next Story

RELATED STORIES

Share it