- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൈക്രോ വീഡിയോ ആപ്പുമായി കൊച്ചിക്കാരായ അച്ഛനും മകളും; മലയാളികള്‍ നിര്‍മ്മിക്കുന്ന ആദ്യ സമൂഹ മാധ്യമമായി മൈക്രോ വീഡിയോ പ്ലാറ്റ്‌ഫോം നൂഗാ!
കൊച്ചി: മൈക്രോ വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി നൂഗാ! എന്ന സമൂഹ മാധ്യമം വികസിപ്പിച്ചെടുത്ത് കൊച്ചി സ്വദേശികളായ സഞ്ജയ് വേലായുധനും മകളും നിഫ്റ്റിയിലെ വിദ്യാര്‍ഥിനിയുമായ നക്ഷത്രയും. പ്രസക്തമുള്ള ഏതു വിഷയവും രണ്ട് മിനിറ്റില്‍ കവിയാത്ത വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നൂഗാ! ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ നിവാസികളായ അച്ഛന്റെയും മകളുടെയും ദീര്‍ഘ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് നൂഗാ!.
'ഉപകര്‍ത്താക്കള്‍ക്ക് നിര്‍ഭയത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു മാധ്യമം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂഗാ! ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.' നൂഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധന്‍ പറഞ്ഞു. 'പുതു തലമുറയക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂഗാ! നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാല്‍ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്ന് നൂഗായുടെ മറ്റൊരു അമരക്കാരിയായ നക്ഷത്ര വിശ്വസിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുടെ നിലവാരവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നൂഗാ! അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഗൂഗിള്‍ പ്ലേസ്‌റ്റോറിലോ ആപ്പ് സ്‌റ്റോറില്‍ നിന്നോ നൂഗാ!, ഉപകര്‍ത്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യക്തി വിവരങ്ങള്‍ നല്‍കിയ ശേഷം, ഇഷ്ടമുള്ള ഭാഷയും വിഷയങ്ങളും തിരഞ്ഞെടുത്താല്‍ ആപ്പ് ഉപയോഗിച്ച് തുടങ്ങാം. മറ്റുള്ളവര്‍ പങ്ക് വെയ്ക്കുന്ന വീഡിയോകള്‍ക്ക് വീഡിയോ രൂപത്തില്‍ തന്നെ കമന്റുകള്‍ രേഖപ്പെടുത്താമെന്നതും നൂഗായുടെ വ്യത്യസ്ഥതയാണ്. ഇതിലൂടെ വ്യാജ ഐഡികളും മോശം രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കും വലിയ രീതിയില്‍ തടയിടാന്‍ കഴിയുമെന്നാണ് നൂഗായുടെ പിന്നണിയിലുള്ളവര്‍ വിശ്വസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.noo-gah.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
RELATED STORIES
പത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMTകണ്ണൂരില് വനത്തില് യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന്...
12 Jan 2025 7:10 AM GMTസ്കൂള് ഡ്രൈവര്ക്കും സഹായിക്കുമെതിരേ പോക്സോ കേസ്
12 Jan 2025 5:46 AM GMTതമ്പാനൂരിലെ ലോഡ്ജില് യുവതിയും യുവാവും മരിച്ച നിലയില്; യുവതിയുടെ...
12 Jan 2025 3:50 AM GMTപത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായത് 20 പേര്; മൂന്നു പേര് കൂടി...
12 Jan 2025 2:24 AM GMTസിഎംആര്എല് മാസപ്പടി; എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലുകള് ഡല്ഹി...
11 Jan 2025 2:14 PM GMT