Latest News

മലബാര്‍ സമരാനുസ്മരണ യാത്ര നാളെ പാലക്കാട് ജില്ലയില്‍

മലബാര്‍ സമരാനുസ്മരണ യാത്ര നാളെ പാലക്കാട് ജില്ലയില്‍
X

പാലക്കാട്: മലബാര്‍ സമരാനുസ്മരണ സമിതിയുടെ നാടകവണ്ടിയും പുസ്തകവണ്ടിയും പാട്ട് വണ്ടിയും നാളെ പാലക്കാട് ജില്ലയില്‍. മണ്ണാര്‍ക്കാട് രാവിലെ 8 30ന് ആരംഭിക്കും. ഒറ്റപ്പാലം, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം വൈകുന്നേരം 6 30ന് കൂറ്റനാട് സമാപിക്കും.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് കൊണ്ടോട്ടിയില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ സപ്തഭാഷാസംഘമ ഭൂമിയായ കാസര്‍കോട് നിന്നാണ് മലബാര്‍ സമരാനുസ്മരണ യാത്രയ്ക്കു തുടക്കമായത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശപോരട്ടമായ മലബാര്‍ സമരത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പ്രയാണം പുതിയ തലമുറക്ക് പ്രചോദനമാകും.

അനുസ്മരണ യാത്രയില്‍ അതിജീവന കലാസംഘം അവതരിപ്പിക്കുന്ന 'ചോരപൂത്ത പട നിലങ്ങള്‍' എന്ന തെരുവ് നാടകവും മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കിയ പുസ്തക വണ്ടിയും സമര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനങ്ങളുമായി പാട്ടുവണ്ടിയും യാത്രയില്‍ അണിനിരക്കും. ജാഥക്ക് ജില്ലയില്‍ ജനകീയ സ്വീകരണങ്ങള്‍ നല്‍കുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കണ്‍വീനര്‍ ജലീല്‍ ഷൊര്‍ണൂര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it