- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസിരിസ് ഹെറിറ്റേജ് വാക്ക്: വിദ്യാര്‍ത്ഥികളുടെ സാംസ്കാരിക പൈതൃക മഹാമേളയ്ക്ക് ഇന്ന് തുടക്കം
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന ഹെറിറ്റേജ് വാക്കിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ സാംസ്കാരിക പൈതൃക മഹാമേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ആദ്യഘട്ടത്തില്‍ വി കെ രാജന് മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഏകദിന പൈതൃകനടത്തത്തിന്റെ ഭാഗമാകുക. രാവിലെ 9.30ന് കോട്ടപ്പുറം കായലോരത്ത് നടക്കുന്ന പൈതൃകനടത്തത്തിന്റെ ഫ്ലാഗ് ഓഫ് അഡ്വ.വി ആര് സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിക്കും.
അനൗപചാരിക വിദ്യാഭ്യാസം ലക്ഷ്യമിടുന്ന കേരളത്തിലെ ആദ്യത്തെ പൈതൃക സംരക്ഷണ പദ്ധതിയാണ് മുസിരിസ്. ചരിത്രാന്വേഷികള്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല കേരള ചരിത്രം പാഠ്യവിഷയമാക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന പദ്ധതി പ്രദേശത്തെ സംരക്ഷിത സങ്കേതങ്ങള്‍ പഠന വിധേയമാക്കാന്‍ സാധിക്കും. 2020 ജനുവരി 14ന് പൈതൃകനടത്തം പദ്ധതി അന്നത്തെ ധനമന്ത്രി ഡോ തോമസ് ഐസക്കാണ് ഉദ്ഘാടനം ചെയ്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിനോദയാത്രയിലൂടെ കേരള ചരിത്ര വസ്തുതകളെ നേരില്‍ കണ്ട് അനുഭവവേദ്യമാക്കുന്ന നിലയില്‍ കഥകളിലൂടെയും പലതരം കളികളിലൂടെയും മറ്റ് പ്രവര്‍ത്തികളുടെയും അവതരിപ്പിച്ച് അവരുടെ മനസ്സിലേക്ക് ചരിത്ര അവശേഷിപ്പുകള്‍ മനസ്സിലാക്കി കൊടുക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. പൈതൃകനടത്തത്തിന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഭക്ഷണം, താമസം, ഗൈഡ് എല്ലാം സൗജന്യമായിരിക്കും. ഡിഗ്രി വിദ്യാഭ്യാസയോഗ്യതയുള്ള സമൂഹത്തിന്റെ വിവിധ തട്ടിലുള്ള 50 ഓളം പേര്‍ക്ക് പദ്ധതിയുടെ ഭാഗമായി മുസിരിസ് അംബാസഡര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ചരിത്രം അറിയുന്ന വയോധികര്‍ അടക്കമുള്ളതാണ് ഈ ടീം. ഒരു ദിവസം ഗൈഡായി പോകുന്നതിന് പ്രതിദിനം 800 രൂപയാണ് നല്‍കുക. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഗൈഡുകള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗം കൂടിയാകും ഈ പദ്ധതി. കേരളത്തിലെ മുഴുവന്‍ ഡി ഇ ഒ മാര്‍ക്കും പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും നല്‍കും. വൈകുന്നേരങ്ങളില്‍ പ്രാദേശിക നാടന്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി കോട്ടപ്പുറം ആംഫി തീയറ്ററില്‍ ഇവര്‍ക്കായി സാംസ്കാരിക സന്ധ്യാവിരുന്നും നല്‍കും. കൂടാതെ ചരിത്രകാരന്മാരുമായുള്ള സംവാദവും നടത്തും. സ്കൂളുകളില്‍ നിന്ന് ഒരു ടൂര്‍ പോകുന്നതിനൊപ്പം കേരള ചരിത്രം കൂടി പഠിക്കാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്കായി മുസിരിസ് പദ്ധതി കാത്ത് വെച്ചിരിക്കുന്നതെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു.
ഇതോടെ ഇന്ത്യയില്‍ ആദ്യമായാകും കുട്ടികള്‍ക്കായുള്ള പൈതൃക പദ്ധതി സാധ്യമാകുന്നത്. പൈതൃക നടത്തത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായുള്ള കൈപ്പുസ്തകങ്ങളും മുസിരിസ് പൈതൃക പദ്ധതി പുറത്തിറക്കിയിട്ടുണ്ട്.
മുസിരിസിനെക്കുറിച്ചും ചരിത്ര പൈതൃകങ്ങളെകുറിച്ചും ജൂത
പള്ളികളെക്കുറിച്ചും പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിന്റെ അവശേഷിപ്പുകളായ കോട്ടപ്പുറം, പള്ളിപ്പുറം കോട്ടകളെക്കുറിച്ചും പാലിയ നാലുകെട്ട്, കോവിലകത്തെക്കുറിച്ചും 8, 9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാഠ്യപദ്ധതിയോട് ചേര്‍ന്നാണ് പ്രവര്‍ത്തനപുസ്തകം തയ്യാറാക്കിയത്. പദ്ധതിപ്രദേശവും ചരിത്രശേഷിപ്പുകളും സന്ദര്‍ശിക്കുമ്പോള്‍ പാഠപുസ്തകത്തില്‍ വിവരിച്ചതെന്തെന്ന് നേരിട്ട് മനസ്സിലാക്കാനും ഇത് വഴി സാധിക്കും. കുട്ടികള്‍ക്ക് ഇവ സൗജന്യമായാണ് നല്‍കുന്നത്. പറവൂര്‍ ജൂതപ്പള്ളി, പറവൂര്‍ സിനഗോഗ്, പാലിയം നാലുകെട്ട്, കോട്ടപ്പുറം കോട്ട, പാലിയം കൊട്ടാരം എന്നീ മ്യൂസിയങ്ങളുടെ പ്രവര്‍ത്തന പുസ്തകം നേരത്തെ തയ്യാറാക്കിയിരുന്നു. കൈപ്പുസ്തകങ്ങള്ക്കൊപ്പം കുട്ടികള്‍ക്കായി ബാഗ്, തൊപ്പി, പേന തുടങ്ങിയ സ്റ്റേഷനറി സാധനങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റുഡന്റസ് ആക്ടിവിറ്റി കിറ്റ് കൂടി നല്‍കും.
RELATED STORIES
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMT