Latest News

പ്ലസ് വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷാ സമര്‍പ്പണം ഇന്ന് മുതല്‍

പ്ലസ് വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷാ സമര്‍പ്പണം ഇന്ന് മുതല്‍
X

തൃശൂര്‍: പ്ലസ് വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷാ സമര്‍പ്പണം ഇന്ന് മുതല്‍. വിവിധ കാരണങ്ങളാല്‍ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും വിവിധ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയ അപേക്ഷ സമര്‍പ്പിക്കാം. 2117 ഒഴിവുകളുണ്ട്. സയന്‍സ് കോമ്പിനേഷന്‍ 724, കൊമേഴ്‌സ് 939

ഹ്യൂമാനിറ്റസ് 954 എന്നിങ്ങനെയാണ് ഒഴിവുകള്‍. ജില്ല ഒരു യുണീറ്റ് ആയി കണക്കാക്കിയാണ് അലോട്ട്‌മെന്റുകള്‍ ഉണ്ടാകുക.

ഡിസംബര്‍ 29 വൈകീട്ട് 5 മണി വരെ പുതുക്കുകയും പുതിയ അപേക്ഷാ ഫോറം സമര്‍പ്പിക്കുകയും ചെയ്യാം.

അപേക്ഷ പുതുക്കാന്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ 'റിന്യൂ ആപ്ലിക്കേഷന്‍ 'ലിങ്കിലൂടെ അപേക്ഷ നല്‍കണം. നിലവില്‍ ഒഴിവില്ലാത്ത സ്‌കൂള്‍/കോമ്പിനേഷന്‍ വേണമെങ്കിലും അപേക്ഷ നല്‍കാം. ഇതുവരെയും അപ്ലെ നല്‍കാന്‍ കഴിയാത്തവര്‍ വെബ്‌സൈറ്റിലെ 'ക്രിയേറ്റ് കാന്‍ഡിഡേറ്റഡ് ലോഗിന്‍ ' എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ രൂപീകരിച്ച് അപ്ലെ ഓണ്‍ലെന്‍ എസ് ഡബ്ല്യു എസ് എന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും മുഖ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തിലും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലെ 168 ഗവണ്‍മെന്റ് / എയ്ഡഡ് സ്‌കൂളുകളിലും അപേക്ഷ പുതുക്കാനും പുതിയ അപേക്ഷ നല്‍കാനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ 2022 ജനുവരി 2 വരെ ക്രിസ്തുമസ് അവധിയാണങ്കിലും പ്രവേശന പ്രക്രിയകള്‍ക്ക് അവധി ബാധകമല്ലെന്ന് ഹയര്‍ സെക്കന്ററി അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ വി എം കരീം അറിയിച്ചു.

Next Story

RELATED STORIES

Share it