Latest News

സാകിര്‍ നായിക്കിനെതിരേ ലൗജിഹാദ് കേസുമായി എന്‍ഐഎ

സാകിര്‍ നായിക്കിനെതിരേ ലൗജിഹാദ് കേസുമായി എന്‍ഐഎ
X

ചെന്നൈ: ഇസ്‌ലാമിക പ്രബോധകന്‍ സാകിര്‍ നായിക്കിനെതിരേ 'ലൗ ജിഹാദ്' കേസുമായി ദേശീയ അന്വേഷണ ഏജന്‍സി. അദ്ദേഹത്തിനു പുറമെ രണ്ട് പാകിസ്താനികള്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. ചെന്നൈയിലെ ഒരു വ്യവസായിയുടെ മകളും ബംഗ്ലാദേശിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ മകനും തമ്മിലുള്ള ബന്ധം ലൗ ജിഹാദാണെന്നാണ് ആരോപണം. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദാ സിയയുടെ കാബിനറ്റ് അംഗമായിരുന്നയാളുടെ മകനാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വ്യവസായിയുടെ മകളും ബംഗ്ലാദേശി രാഷ്ട്രീയക്കാരന്റെ മകനും തമ്മില്‍ ലണ്ടനില്‍ വച്ചാണ് വിവാഹം കഴിച്ചത്.

പെണ്‍കുട്ടിയുടെ പിതാവ് ചെന്നൈ ക്രൈംബ്രാഞ്ചില്‍ നല്‍കിയ കേസാണ് പിന്നീട് എന്‍ഐഎയുടെ കൈയിലെത്തുന്നത്. തന്റെ മകളെ പ്രതികള്‍ ഇസ്‌ലാമിലേക്ക് നിര്‍ബന്ധപൂര്‍വ്വം മതംമാറ്റി വിവാഹം കഴിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. മാത്രമല്ല, ലണ്ടനില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

വിദേശരാജ്യങ്ങള്‍ ഉള്‍പ്പെട്ട കേസായതുകൊണ്ടാണ് ഈ വിവാഹക്കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍ ന്യൂസ് സര്‍വീസ് അറിയിച്ചു.

സാകിര്‍ നായിക്കിനെ കൂടാതെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള യാസിര്‍ ക്വാധി, നൂമാന്‍ അലി ഖാന്‍ എന്നിവര്‍ അമേരിക്കയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തുന്നവരാണ്. ബംഗ്ലാദേശി നാഷണല്‍ പാര്‍ട്ടി നേതാവ് ഷകാവത്ത് ഹുസൈന്‍ ബകുലിന്റെ മകന്‍ നഫീസാണ് ണ് കേസിലെ ഒന്നാം പ്രതി. 1991ലും 2001ലും ബകുല്‍ ബിഎന്‍പി ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയിരുന്നു. ഇദ്ദേഹത്തിനെതിരേ ഏതാനും കേസുകളും നിലവിലുണ്ട്.

ഇന്ത്യന്‍ പൗരനയായ ഒരാളെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്നാണ് നഫീസിനെതിരേ മെയ് 28, 2020ന് ചാര്‍ജ്ജ് ചെയ്ത കേസില്‍ ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it