Latest News

പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന; അറസ്റ്റിലായത് 45 നേതാക്കള്‍, കേരളത്തില്‍ 19 പേര്‍

പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന; അറസ്റ്റിലായത് 45 നേതാക്കള്‍, കേരളത്തില്‍ 19 പേര്‍
X

ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനത്തിന് പരിശീലനവും പണവും നല്‍കിയെന്ന് ആരോപിച്ച് എന്‍ഐഎയും ഇ ഡിയും പോപുലര്‍ ഫ്രണ്ടിന്റെ 93 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി എന്‍ഐഎയുടെ വാര്‍ത്താകുറിപ്പ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാള്‍, ബീഹാര്‍, മണിപ്പൂര്‍ എന്നിങ്ങനെ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.

പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ അഞ്ച് കേസുകളാണ് പലയിടങ്ങളിലായി ചുമത്തിയിരിക്കുന്നത്. പോപുലര്‍ ഫ്രണ്ടിന്റെ ഓഫിസുകളിലും സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. നിരോധിത സംഘടനകളില്‍ ചേരാനും സായുധപരിശീലനത്തിനും പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

തെലങ്കാനയിലെ നിസാമാബാദ് പോലിസ് സ്‌റ്റേഷനില്‍ ജൂലൈ 4ന് രജിസ്റ്റര്‍ ചെയ്തതാണ് ആദ്യത്തെ കേസ്. ഈ കേസില്‍ 25 പേരുണ്ട്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍ ആരോപിക്കുന്നത്.

മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം, ഇതര മതസംഘടനകളില്‍പ്പെട്ടവരെ കൊലപ്പെടുത്തല്‍, ഐഎസ്സിന് പിന്തുണ, പൊതുമുതല്‍ നശിപ്പിക്കല്‍, ക്രിമിനല്‍ അക്രമങ്ങള്‍ തുടങ്ങിയ വാദങ്ങളാണ് എഫ്‌ഐആറിലുള്ളത്.

ഇന്ന് നടത്തിയ പരിശോധനയില്‍ ആയുധങ്ങളും രേഖകളും കണ്ടെത്തിയെന്നാണ് എന്‍ഐഎ ആരോപണം. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

എല്ലാ കേസുകളിലുമായി 45 പേരെയാണ് അറസ്റ്റ് ചെയ്തത്. അതില്‍ 19 പേരും കേരളത്തില്‍നിന്നാണ്.

തമിഴ്‌നാട് 11, കര്‍ണാടക 7, ആന്ധ്രാപ്രദേശ് 4, രാജസ്ഥാന്‍ 2, തെലങ്കാന 1 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം.

അറസ്റ്റിലായവര്‍

കേരളം (8)

1. ഒ.എം.എ. സലാം

2. ജസീര്‍ കെ.പി.

3. നസറുദ്ദീന്‍ എളമരം

4. സി പി മുഹമ്മദ് ബഷീര്‍

5. ഷഫീര്‍ കെ.പി.

6. ഇ അബൂബക്കര്‍

7. പ്രഫ. പി.കോയ

8. ഇ.എം. അബ്ദുര്‍ റഹ്മാന്‍

കര്‍ണാടക (7)

9. അനീസ് അഹമ്മദ്

10. അഫ്‌സര്‍ പാഷ

11. അബ്ദുള്‍ വാഹിദ് സേട്ട്

12. യാസര്‍ അറഫാത്ത് ഹസന്‍

13. മുഹമ്മദ് ഷാക്കിബ്

14. മുഹമ്മദ് ഫാറൂഖ് ഉര്‍ റഹ്മാന്‍

15. ഷാഹിദ് നസീര്‍

തമിഴ്‌നാട് (3)

16. എം.മുഹമ്മദ് അലി ജിന്ന

17. മുഹമ്മദ് യൂസഫ്

18. എ.എസ്. ഇസ്മായില്‍

ഉത്തര്‍പ്രദേശ് (1)

19. വസീം അഹമ്മദ്

രാജസ്ഥാന്‍

RC 41/2022/NIA/DLI (2 അറസ്റ്റുകള്‍)

20. മുഹമ്മദ് ആസിഫ്

21. സാദിഖ് സറാഫ്

തമിഴ്‌നാട്

RC 42/2022/NIA/DLI (8 അറസ്റ്റുകള്‍)

22. സയ്യിദ് ഇസ്ഹാഖ്

23. അഡ്വ. ഖാലിദ് മുഹമ്മദ്

24. എ.എം. ഇദിരീസ്

25. മുഹമ്മദ് അബുതാഹിര്‍

26. എസ്. ഖാജാ മൊയ്ദീന്‍

27. യാസര്‍ അറാഫത്ത്

28. ബറകത്തുല്ല

29. ഫയാസ് അഹമ്മദ്

കേരളം

RC 2/2022/NIA/KOC (11 അറസ്റ്റുകള്‍)

30. നജ്മുദ്ദീന്‍

31. സൈനുദ്ദീന്‍ ടി എസ്

32. യഹിയ കോയ തങ്ങള്‍

33. കെ മുഹമ്മദലി

34. സി ടി സുലൈമാന്‍

35. പി കെ ഉസ്മാന്‍

36. കരമന അഷ്‌റഫ് മൗലവി

37. സാദിഖ് അഹമ്മദ്

38. ഷിഹാസ്

39. അന്‍സാരി പി

40. എം എം മുജീബ്

ആന്ധ്രാപ്രദേശ് (4)

RC 3/2022/NIA/HYD (5 അറസ്റ്റുകള്‍)

41. അബ്ദുര്‍ റഹീം

42. അബ്ദുല്‍ വാഹിദ് അലി

43. ഷെയ്ഖ് സഫറുല്ല

44. റിയാസ് അഹമ്മദ്

തെലങ്കാന (1)

45. അബ്ദുല്‍ വാരിസ്‌

Next Story

RELATED STORIES

Share it