Latest News

നിപ: മലപ്പുറത്തെ രണ്ട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ; നബിദിന റാലികൾ മാറ്റാൻ നിർദേശം

നിപ: മലപ്പുറത്തെ രണ്ട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ; നബിദിന റാലികൾ മാറ്റാൻ  നിർദേശം
X

മലപ്പുറം : യുവാവ് മരണപ്പെട്ടത് നിപ കാണമാണെന്ന് സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു.

തിരുവാലി നടുവത്ത് കഴിഞ്ഞ ആഴ്ച യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്ന് പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കലക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നു ജില്ലാ കല ലക്ടർ അഭ്യർഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.

Next Story

RELATED STORIES

Share it