- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിതീഷ് പിന്നോട്ടില്ലെന്ന് സൂചന; ആര്‍ജെഡി കൂടിക്കാഴ്ച്ചയോട് പ്രതികരിച്ചില്ല, ജെഡിയുവിലും അതൃപ്തി
നിതീഷിന്റെ നീക്കത്തില്‍ ജെഡിയുവിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാസഖ്യം ഉപേക്ഷിക്കരുതെന്ന് മുന്‍ അധ്യക്ഷന്‍ ലലന്‍ സിംഗടക്കം ഒരു വിഭാഗം നേതാക്കള്‍ നിതീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്‍ഡിഎയിലേക്ക് പോകുമെന്ന നിലപാടിലാണ് നിതീഷ് കുമാര്‍.

ന്യൂഡല്‍ഹി: എന്‍ഡിഎയിലേക്ക് മടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പിന്നോട്ടില്ലെന്ന് സൂചന. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടും നിതീഷ് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കി ആര്‍ജെഡി നേതൃത്വം രം?ഗത്തെത്തി. നിതീഷിന്റെ നീക്കത്തില്‍ ജെഡിയുവിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാസഖ്യം ഉപേക്ഷിക്കരുതെന്ന് മുന്‍ അധ്യക്ഷന്‍ ലലന്‍ സിംഗടക്കം ഒരു വിഭാഗം നേതാക്കള്‍ നിതീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്‍ഡിഎയിലേക്ക് പോകുമെന്ന നിലപാടിലാണ് നിതീഷ് കുമാര്‍
അതേസമയം, നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറില്‍ ഇന്ന് ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരും. പാറ്റ്നയില്‍ നടക്കുന്ന യോഗത്തില്‍ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്ഡെയും പങ്കെടുക്കും. അതിനിടെ, ബിഹാറിലെ സാഹചര്യം അമിത് ഷാ വിലയിരുത്തി. ഇതിനിടെ നിതീഷ് കുമാര്‍ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചത് അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ബി ജെ പിക്കൊപ്പം സര്‍ക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ ഡി യുവും എന്‍ ഡി എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ നിഷേധിച്ചിരുന്നു. ഇന്ത്യ സഖ്യത്തില്‍ തുടരുമെന്ന് ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ വ്യക്തമാക്കി. എന്നാല്‍ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി ജെ പി നേതാവ് സുശീല്‍ മോദി എം പി രംഗത്തെത്തി. നിതീഷ് കുമാര്‍ അടക്കം ആരുടെ മുന്നിലും എന്‍ ഡി എയുടെ വാതിലുകള്‍ അടച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീല്‍ മോദി അഭിപ്രായപ്പെട്ടു.
നിതീഷും ജെ ഡി യുവും വീണ്ടും കാലുവാരുമോ എന്നതാണ് കണ്ടറിയേണ്ടത്. വര്‍ഷങ്ങളോളം എന്‍ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോണ്‍ഗ്രസിനും ആര് ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാല്‍ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹസഖ്യം വിട്ട് എന്‍ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. ശേഷം ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി രൂപീകരിക്കാന്‍ വലിയ പങ്ക് വഹിച്ചിരുന്നു. 'ഇന്ത്യ' മുന്നണിയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എന്‍ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
RELATED STORIES
സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ വിടവാങ്ങി
4 May 2025 4:44 AM GMTപിതാവിനെയും സഹോദരനെയും ' ഏറ്റുമുട്ടലിൽ കൊന്നു'; പതിമൂന്നുകാരിയുടെ...
4 May 2025 4:32 AM GMTമദ്യലഹലരിയിൽ പിതാവ് മകനെ കുത്തികൊന്നു
4 May 2025 4:27 AM GMTമസ്തിഷക അർബുദം ബാധിച്ച മൂന്നു വയസുകാരി 'വ്രതമെടുത്ത് ജീവനൊടുക്കി'
4 May 2025 2:27 AM GMTനിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോയ്ക്ക് തീപിടിച്ചു ; ഒരാൾ മരിച്ചു
4 May 2025 1:56 AM GMTതിരൂർ മെഡിക്കൽ സ്റ്റോഴ്സ് സ്ഥാപകൻ അന്തരിച്ചു
4 May 2025 1:45 AM GMT