Latest News

ബീഹാര്‍ നിയമസഭയില്‍ നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി; 163 എംഎല്‍എമാരുടെ പിന്തുണ

ബീഹാര്‍ നിയമസഭയില്‍ നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി; 163 എംഎല്‍എമാരുടെ പിന്തുണ
X

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ സഖ്യത്തിന് 163 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു.

നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള സഖ്യം തകര്‍ന്നതോടെയാണ് ആര്‍ജെഡി പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

ആഗസ്റ്റ് 10ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നത്.

വിവിധ പാര്‍ട്ടികളില്‍നിന്നുള്ള 31 പേര്‍ ഉള്‍പ്പെടുന്ന മന്ത്രിസഭയാണ് രൂപീകരിച്ചിട്ടുള്ളത്. ആഗസ്റ്റ് 16നു ശേഷം ശേഷിക്കുന്ന മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.

ആര്‍ജെഡിക്ക് മന്ത്രിസഭയില്‍ 16 അംഗങ്ങളുണ്ട്. ജെഡിയുവില്‍നിന്ന് 11 പേര്‍ അംഗങ്ങളായി. ആര്‍ജെഡിയില്‍ നിന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവ്, സമീര്‍ കുമാര്‍ മഹാസേത്, ചന്ദ്രശേഖര്‍, കുമാര്‍ സര്‍വജീത്, ലളിത് യാദവ്, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, ജിതേന്ദ്ര കുമാര്‍ റായ്, അനിതാ ദേവി, സുധാകര്‍ സിങ്, അലോക് മേത്ത എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാല്‍ ഗൗതം എന്നിവരെയും മന്ത്രിമാരായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ സന്തോഷ് സുമനും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ 36 പേരെ ഉള്‍പ്പെടുത്താനാണ് അനുമതിയുള്ളത്.

നിതീഷിന് ആകെ 163 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. സ്വതന്ത്ര എംഎല്‍എ സുമിത് കുമാര്‍, സിംഗ് നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ അത് 164 ആയി ഉയര്‍ന്നു.

Next Story

RELATED STORIES

Share it