Latest News

ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുമതിയില്ല; കടകളില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡം പുതുക്കി സര്‍ക്കാര്‍

ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുമതിയില്ല; കടകളില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡം പുതുക്കി സര്‍ക്കാര്‍
X

തിരുവനന്തപുരം: ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. ഈ ലോക് ഡൗണ്‍ കാലത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമാണ് ഹോട്ടലുകാര്‍. കഴിഞ്ഞ് ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ഹോട്ടലുടമകളുടെ നിവേദനം അനുഭാവപൂര്‍വം മുഖ്യമന്ത്രി പരിഗണിച്ചിരുന്നു. ഇതോടൊപ്പം മാളുകള്‍ തുറക്കാനും അനുമതിയില്ല.

കടകളില്‍ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡം

കടകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയിലാവണം പ്രവേശനം.

ഇത് സംബന്ധിച്ചു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പോലിസും വ്യാപാരികളും സംയുക്തമായി യോഗം നടത്തണം.

കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യ ഡോസ് വാക്‌സിനെങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ആയിരിക്കണം.

അതല്ലെങ്കില്‍, ഒരുമാസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് രോഗമുക്‌രായവരായിരിക്കുന്നതാണ് അഭികാമ്യം.

ഇതിനോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Next Story

RELATED STORIES

Share it