Latest News

യുഡിഎഫ് വിടില്ല, ചര്‍ച്ചയും നടത്തിയിട്ടില്ല; എന്‍സിപിയിലേക്കില്ലെന്നും മാണി സി കാപ്പന്‍

എന്‍സിപി അധ്യക്ഷന്‍ പവാറിനെ കണ്ടിട്ടുണ്ടെന്നത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും

യുഡിഎഫ് വിടില്ല, ചര്‍ച്ചയും നടത്തിയിട്ടില്ല; എന്‍സിപിയിലേക്കില്ലെന്നും മാണി സി കാപ്പന്‍
X

തിരുവനന്തപുരം: എന്‍സിപിയിലേക്കില്ലെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. യുഡിഎഫ് വിടില്ല, ചര്‍ച്ചയും നടത്തിയിട്ടില്ല. എന്‍സിപി അധ്യക്ഷന്‍ പവാറിനെ കണ്ടിട്ടുണ്ടെന്നത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. യുഡിഎഫിനെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍ യുഡിഎഫ് വിടുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങുമെന്നും ശശീന്ദ്രനെ പിന്‍വലിച്ച് എന്‍സിപി അദ്ദേഹത്തെ മന്ത്രിയാക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

എന്‍സിപിയില്‍ ചേരുന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫ് വിടാന്‍ നിലവില്‍ ചിന്തിച്ചിട്ടില്ല. യുഡിഎഫിന്റെ ഭാഗമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫിലെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

താന്‍ മുന്നണി മാറുമെന്നത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയവരോട് ചോദിക്കണമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് കെ മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് മാണി സി കാപ്പന്‍ എന്‍സിപി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനുശേഷം നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.

Next Story

RELATED STORIES

Share it