- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര ബജറ്റിന് മുമ്പ് ഇത്തവണ സാമ്പത്തിക സര്‍വേ റിപോര്‍ട്ട് ഇല്ല; 10 വര്‍ഷത്തെ അവലോകന റിപോര്‍ട്ട് പുറത്തിറക്കി
അടുത്തവര്‍ഷം ഏഴ് ശതമാനത്തിലധികം വളര്‍ച്ച നിരക്ക് നേടുമെന്നും 2030 ല്‍ ഏഴ് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപോര്‍ട്ടിലുണ്ട്.

ന്യൂഡല്‍ഹി: ഇത്തവണ ഇടക്കാല ബജറ്റ് അവതരണത്തിന് മുമ്പ് സാമ്പത്തിക സര്‍വേ റിപോര്‍ട്ട് ഉണ്ടാവില്ല. പകരം ധനമന്ത്രാലയം 10 വര്‍ഷത്തെ ഇന്ത്യന്‍ സമ്പദ് രംഗത്തെ കുറിച്ചുള്ള അവലകോന റിപോര്‍ട്ട് പുറത്തിറക്കി. അടുത്ത വര്‍ഷം ഏഴ് ശതമാനത്തിലധികം വളര്‍ച്ചാ നിരക്ക് നേടുമെന്നും 2030ല്‍ ഏഴ് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപോര്‍ട്ടിലുണ്ട്. ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പള്ള ദിവസം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കി ധനമന്ത്രി പാര്‍ലമെന്റില്‍ വയ്ക്കുന്നതാണ് സാമ്പത്തിക സര്‍വേ റിപോര്‍ട്ട്. അവസാനിക്കാന്‍ പോവുന്ന വര്‍ഷത്തെ സാമ്പത്തികരംഗത്തെ സ്ഥിതി റിപോര്‍ട്ടില്‍ വിവരിക്കും. രാജ്യത്തെ വളര്‍ച്ചയും വിലക്കയറ്റവും ധനകമ്മിയുമെല്ലാം റിപോര്‍ട്ടില്‍ വ്യക്തമാക്കും. എന്നാല്‍ ഇത്തവണ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്ല. 10 വര്‍ഷത്തെ റിപോര്‍ട്ട് പുറത്തിറക്കുകയാണെന്നും ഇത് സാമ്പത്തിക സര്‍വേ റിപോര്‍ട്ടല്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നടപടിയെന്നതാണ് ശ്രദ്ധേയം.
തിരഞ്ഞെടുപ്പിന് ശേഷം മുഴുവന്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാമ്പത്തിക സര്‍വേ റിപോര്‍ട്ട് ഉണ്ടാവുമെന്നും ധനമന്ത്രാലയം പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം 7.3 ശതമാനം വളര്‍ച്ച നേടുമെന്നും വരുന്ന സാമ്പത്തിക വര്‍ഷവും ഏഴ് ശതമാനത്തിലധികമായിരിക്കും ജിഡിപിയെന്നും സാമ്പത്തിക അവലോകന റിപോര്‍ട്ട് പറയുന്നു. ഹോങ്‌കോങിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സ്‌റ്റോക്ക് മാര്‍ക്കറ്റായി. പിഎം ജന്‍ധന്‍ യോജനയുടെ പിന്തുണയോടെ ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം 53 ശതമാനത്തില്‍ നിന്ന് 78.6 ശതമാനമായി ഉയര്‍ന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ വളര്‍ച്ചയുണ്ടായെന്നും സര്‍ക്കാര്‍ റിപോര്‍ട്ടില്‍ അവകാശപ്പെട്ടു. ജിഎസ്ടി ഉള്‍പ്പെടെയുള്ളവ നടപ്പാക്കിയത് സാമ്പത്തിക രംഗത്തെ മികവിന് കാരണമായെന്നും റിപോര്‍ട്ടിലുണ്ട്.
RELATED STORIES
ഇഡിയുടെ സമന്സ് വിവരങ്ങള് ചാര്ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്...
19 May 2025 3:52 AM GMTപോലിസുകാരിയെ എസ്ഐ പീഡിപ്പിച്ച കേസ് ഒത്തുതീര്പ്പാക്കാന് 25 ലക്ഷം...
19 May 2025 3:27 AM GMTകൊടകര കുഴല്പ്പണ കേസ് അന്വേഷിച്ചത് കൈക്കൂലി കേസിലെ ഒന്നാം പ്രതിയായ ഇഡി ...
19 May 2025 3:15 AM GMTവഖ്ഫ് ട്രിബ്യൂണലില് പുതിയ ചെയര്പേഴ്സണ് ബുധനാഴ്ച ചുമതലയേല്ക്കും
19 May 2025 2:41 AM GMTഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന് 'മീടു' ആരോപണ വിധേയന്...
19 May 2025 2:17 AM GMTആണവോര്ജ മേഖലയില് സ്വകാര്യ കമ്പനികളെ അനുവദിക്കാന് കേന്ദ്രം;...
19 May 2025 1:48 AM GMT