Latest News

ഭക്ഷണവും വെള്ളവുമില്ല: കുട്ടികള്‍ ഉള്‍പ്പടെ 90 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ നടുക്കടലില്‍ കുടുങ്ങി

അഭയാര്‍ഥികളില്‍ പലരും രോഗികളാണെന്നും കടുത്ത നിര്‍ജ്ജലീകരണം അനുഭവിക്കുന്നവരാണെന്നും യുഎന്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകള്‍ അറിയിച്ചു

ഭക്ഷണവും വെള്ളവുമില്ല: കുട്ടികള്‍ ഉള്‍പ്പടെ 90 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ നടുക്കടലില്‍ കുടുങ്ങി
X

ധാക്ക: ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുട്ടികള്‍ ഉള്‍പ്പടെയുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ആന്‍ഡമാന്‍ കടലിലെ ബോട്ടില്‍ കുടുങ്ങി. രണ്ടാഴ്ച മുമ്പ് തെക്കന്‍ ബംഗ്ലാദേശില്‍ നിന്ന് മെച്ചപ്പെട്ട ജീവിതം തേടി യാത്ര പുറപ്പെട്ട റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണ് ദുരിതത്തില്‍ അകപ്പെട്ടത്. തെക്കന്‍ ബംഗ്ലാദേശില്‍ നിന്ന് ബോട്ട് വിട്ട ശേഷം അഭയാര്‍ഥികളില്‍ ചിലര്‍ മരിച്ചുവെന്ന് യുഎന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ പറഞ്ഞു. ബോട്ടിന്റെ കൃത്യമായ സ്ഥാനം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


അഭയാര്‍ഥികളില്‍ പലരും രോഗികളാണെന്നും കടുത്ത നിര്‍ജ്ജലീകരണം അനുഭവിക്കുന്നവരാണെന്നും യുഎന്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകള്‍ അറിയിച്ചു. അതേസമയം, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കൊണ്ടുപോയ ഒരു ബോട്ടിനെക്കുറിച്ചും തങ്ങള്‍ക്ക് വിവരമില്ലെന്ന് ബംഗ്ലാദേശ് പോലീസ് അധികൃതര്‍ പറഞ്ഞു. അഭയാര്‍ഥികളെ തേടി ഇന്ത്യന്‍ തീരസംരക്ഷണ സേന രക്ഷാപ്രവര്‍ത്തകരെ അയച്ചതായി യുഎന്‍എച്ച്‌സിആര്‍ അറിയിച്ചു. 'അഭയാര്‍ഥികള്‍ ഇപ്പോഴും കടലില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍, അവരുടെ ഏറ്റവും അടിസ്ഥാന മനുഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരുടെ സുരക്ഷയ്ക്ക് ഇനി ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തുന്നതിനും അടിയന്തിരമായി ഇറങ്ങുന്നത് തികച്ചും നിര്‍ണായകമാണെന്നും യുഎന്‍എച്ച്‌സിആര്‍ പറഞ്ഞു.


തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യാമെന്ന് വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്തുകാര്‍ അഭയാര്‍ഥികളെ ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ യാത്ര പുറപ്പെടുന്നവര്‍ പലപ്പോഴും ലക്ഷ്യസ്ഥാനങ്ങളില്‍ എത്താറില്ല. ബോട്ടിലെ എട്ട് പേരെങ്കിലും മരിച്ചതായി റോഹിംഗ്യന്‍ പ്രതിസന്ധി നിരീക്ഷിക്കുന്ന അരാകന്‍ പ്രോജക്ട് ഡയറക്ടര്‍ ക്രിസ് ലെവ പറഞ്ഞു. തെക്കുകിഴക്കന്‍ ഏഷ്യയിലെത്താന്‍ ഫെബ്രുവരി 11നാണ് അഭയാര്‍ഥികള്‍ ബോട്ടില്‍ കയറിയതെന്നും അതിന്റെ എഞ്ചിന്‍ തകരാറിലായി എന്നാണ് അറിയുന്നതെന്നും അവര്‍ പറഞ്ഞു. 'ഞങ്ങള്‍ അവരോട് സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെ കണ്ടെത്താനാവുന്നില്ല. അവര്‍ക്ക് വെള്ളമോ ഭക്ഷണമോ ഇല്ല, അവര്‍ സമുദ്രജലം കുടിച്ച് മരിക്കുന്നു, 'ലെവ ഫോണിലൂടെ പറഞ്ഞു.




Next Story

RELATED STORIES

Share it