Latest News

ചി​ദം​ബ​ര​ത്തെ തി​ഹാ​ർ ജയിലിലേക്ക് അ​യ​യ്ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി

ചി​ദം​ബ​ര​ത്തെ തി​ഹാ​ർ ജയിലിലേക്ക് അ​യ​യ്ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി
X

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി ചി​ദം​ബ​ര​ത്തെ ഡൽഹിയിലെ തീ​ഹാ​ര്‍ ജ​യി​ലേ​ക്ക് അ​യ​യ്ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി. കൂടാതെ ചി​ദം​ബ​ര​ത്തി​ന്‍റെ സി​ബി​ഐ ക​സ്റ്റ​ഡി മൂ​ന്നു ദി​വ​സം കൂ​ടി നീ​ട്ടു​ന്നു​വെ​ന്നും ചി​ദം​ബ​രം ന​ല്‍​കി​യ മ​റ്റു ഹ​രജി​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച വാ​ദം കേ​ള്‍​ക്കു​മെ​ന്നും സു​പ്രീം കോ​ട​തി അ​റി​യി​ച്ചു. വി​ചാ​ര​ണ കോ​ട​തി​യു​ടെ റി​മാ​ന്‍​ഡ് ഉ​ത്ത​ര​വി​നെ​തി​രെ ചി​ദം​ബ​രം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ്, ജ​സ്റ്റി​സ് ആ​ര്‍ ഭാ​നു​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. അ​തേ​സ​മ​യം, ഇ​ട​ക്കാ​ല ജാ​മ്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി ചി​ദം​ബ​രം വി​ചാ​ര​ണ​ക്കോ​ട​തി​യെ ത​ന്നെ സ​മീ​പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സുപ്രീംകോടതിയില്‍ ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതി മുമ്പാകെ ചിദംബരത്തിന് 74വയസ്സായെന്നും അദ്ദേഹത്തെ വീട്ടുതടങ്കല്‍ പാര്‍പ്പിക്കുന്നതാണ് അഭികാമ്യമെന്നും തീഹാര്‍ ജയിലിലേക്ക് അയക്കരുതെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി ഇങ്ങനെ നിര്‍ദേശിച്ചത്. കഴിഞ്ഞ ആഗസ്ത് 21മുതല്‍ സിബിഎ കസ്റ്റഡിയിലായിരുന്നു ചിദംബരം കഴിഞ്ഞിരുന്നത്. കസ്റ്റഡി കാലവധി കഴിഞ്ഞതിനാല്‍ ഇനി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും ചിദംബരം തുടരേണ്ടി വരിക. അങ്ങനെയെങ്കില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലായ തീഹാര്‍ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റേണ്ടിവരും. ഇതാണ് കോടതി തടഞ്ഞത്.

Next Story

RELATED STORIES

Share it