- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോര്‍ക്ക പ്രവാസി പുനരധിവാസ പദ്ധതി : സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിര്‍ണയ ക്യാംപും
ഇടുക്കി, എറണാകുളം ജില്ലയിലുള്ളവര്‍ക്കു ഈ അവസരം പ്രയോജനപ്പെടുത്താം.
തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ കാനറാ ബാങ്ക് , സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബര്‍ 29ന് രാവിലെ 10 ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫോറോനാ ചര്‍ച്ച് ഹാളില്‍ വായ്പ യോഗ്യത നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിക്കും. ഇടുക്കി, എറണാകുളം ജില്ലയിലുള്ളവര്‍ക്കു ഈ അവസരം പ്രയോജനപ്പെടുത്താം. രണ്ടു വര്‍ഷമോ അധികമോ വിദേശത്തു ജോലി ചെയ്തിട്ടുള്ളതും സ്ഥിരമായി മടങ്ങിയെത്തിയവരുമായവര്‍ക്ക് അപേക്ഷിക്കാം. സ്വയം തുടങ്ങാനാവുന്ന സംരംഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരഭകര്‍ക്കു തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സര്‍ക്കാര്‍ മാനേജ്‌മെന്റു സ്ഥാപനമായ സി.എം.ഡി യാണ് ഈ സേവനം നല്‍കുന്നത്.
സംരഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതി പ്രകാരം സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്‌സിന്റെ www.norkaroots.org വെബ്‌സൈറ്റില്‍ NDPREM എന്ന ഓപ്ഷനില്‍ . പദ്ധതിയുടെ വിവരണം, പാസ്‌പോര്‍ട്ട് അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്തു മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, 2 വര്‍ഷമോ അധികമോയുള്ള വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസലും, പകര്‍പ്പും, 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ക്യാംപ് നടത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍ സേവനം), എറണാകുളം (0484 2371810, 04842371830) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
RELATED STORIES
ഉത്തര്പ്രദേശില് ഏറ്റുമുട്ടല്; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര് തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില് 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല് ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT