Latest News

വഖ്ഫ് നിയമഭേദഗതിക്കെതിരേ കറുത്ത് ബാന്‍ഡ് കെട്ടി പ്രതിഷേധിച്ച 24 പേര്‍ രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന് പോലിസ്

വഖ്ഫ് നിയമഭേദഗതിക്കെതിരേ കറുത്ത് ബാന്‍ഡ് കെട്ടി പ്രതിഷേധിച്ച 24 പേര്‍ രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന് പോലിസ്
X

മുസഫര്‍നഗര്‍: വഖ്ഫ് നിയമഭേദഗതിക്കെതിരെ റമദാനിലെ അവസാന വെള്ളിയാഴ്ച കറുത്ത് ബാന്‍ഡ് കെട്ടി പ്രതിഷേധിച്ച 24 പേര്‍ രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് പോലിസ്. അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന്റെ ആഹ്വാനം പാലിച്ച് കറുത്ത ബാന്‍ഡ് കെട്ടി സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പോലിസ് നടപടി. പോലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി മജിസ്‌ട്രേറ്റ് വികാസ് കാശ്യപാണ് നോട്ടിസ് ഇറക്കിയിരിക്കുന്നത്. പ്രതിഷേധിച്ച 24 പേര്‍ക്ക് നോട്ടിസ് നല്‍കിയതായി മുസഫര്‍ നഗര്‍ എസ്പി സത്യനാരായണ്‍ പ്രജാപത് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി കൂടുതല്‍ പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.

Next Story

RELATED STORIES

Share it