Latest News

രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം ചികില്‍സയിലുള്ളവരേക്കാള്‍ ഒന്നേകാല്‍ ലക്ഷത്തിലധികമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം ചികില്‍സയിലുള്ളവരേക്കാള്‍ ഒന്നേകാല്‍  ലക്ഷത്തിലധികമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: കൃത്യസമയത്ത് ചികില്‍സ നല്‍കാന്‍ കഴിഞ്ഞതുകൊണ്ട് രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചികില്‍സയിലുള്ളവരേക്കാള്‍ 1,32,912 അധികം പേരാണ് രോഗമുക്തരായിട്ടുള്ളത്. രോഗം ഭേദമായവരുടെ ആകെ എണ്ണം 3,59,859 ആണ്. നിലവില്‍ രാജ്യത്ത് 2,26,947 പേരാണ് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് ഇതോടെ 59.52 ശതമാനമായി.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രോഗമുക്തി പ്രതിദിനം 10,000 കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,881 പേര്‍ രാജ്യത്ത് കൊവിഡ് മുക്തരായി.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1065 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 768 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 297 ഉം ആണ്. സാംപിള്‍ പരിശോധനയുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,29,588 സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 90,56,173 സാംപിളുകള്‍ പരിശോധിച്ചു.

കൊവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ https://www.mohfw.gov.in/ @MoHFW_INDIA എന്ന ലിങ്കില്‍ ലഭിക്കും. സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇമെയിലിലും ബന്ധപ്പെടാം.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ലും ബന്ധപ്പെടാം. കൊവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.

https://www.mohfw.gov.in/pdf/coronvavirushelplinenumber.p-df

Next Story

RELATED STORIES

Share it