Latest News

കെപിഎഫ് ജില്ലാ വൈസ് പ്രസിഡന്റിന്റെ മാതാവ് നഫീസ നിര്യാതയായി

കെപിഎഫ് ജില്ലാ വൈസ് പ്രസിഡന്റിന്റെ മാതാവ് നഫീസ നിര്യാതയായി
X

കോഴിക്കോട്: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) വൈസ് പ്രസിഡന്റ് ജമാല്‍ കുറ്റിക്കാട്ടിലിന്റെ മാതാവ് കുറ്റിക്കാട്ടില്‍ നെഫീസ ഉമ്മ നിര്യാതയായി. കൊയിലാണ്ടി നന്തി ഇരുപതാം മൈലിലെ പരേതനായ തേമന്‍തോട്ട് കുനി ഉമ്മര്‍ ഹാജി ആണ് പരേതയുടെ ഭര്‍ത്താവ്. മറ്റ് മക്കള്‍: നിസാര്‍, ഷംസുദ്ദീന്‍ (കുവൈത്ത്), യൂസുഫ് ചങ്ങരോത്ത്, പി വിഇബ്രാഹിം (കുവൈത്ത്).

നെഫീസ ഉമ്മയുടെ വിയോഗത്തില്‍ കെപിഎഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത്, ആക്ടിങ് ജനറല്‍ സെക്രട്ടറി ജിതേഷ് ടോപ്‌മോസ്റ്റ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it