Latest News

ഓച്ചിറയില്‍ യുവാവിന് വെട്ടേറ്റു; കരുനാഗപ്പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഘമാണ് പിന്നിലെന്ന് സൂചന

ഓച്ചിറയില്‍ യുവാവിന് വെട്ടേറ്റു; കരുനാഗപ്പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഘമാണ് പിന്നിലെന്ന് സൂചന
X

കൊല്ലം: ഓച്ചിറ വവ്വാക്കാവില്‍ യുവാവിനെ വെട്ടേറ്റു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളിയില്‍ സന്തോഷ് എന്നയാളെ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിലെ പ്രതികള്‍തന്നെയാണ് ഈ ആക്രമണവും നടത്തിയതെന്നാണ് സൂചന. അരമണിക്കൂറിന്റെ ഇടവേളയിലാണ് രണ്ട് സംഭവങ്ങളും നടന്നത്. കഴിഞ്ഞ നവംബറില്‍ ഒരു ഗുണ്ടാ നേതാവിനെ സന്തോഷും അനീറും ചേര്‍ന്ന സംഘം കുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് സന്തോഷ് കൊല്ലപ്പെട്ടിരിക്കുന്നത്. സന്തോഷിനെ ആക്രമിച്ചതിന് ശേഷമാണ് അനീറിന് നേരെ ആക്രമണം നടന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it