Latest News

താന്‍സാനിയയില്‍ നിന്ന് മടങ്ങിയ ഡല്‍ഹി സ്വദേശിക്ക് ഒമിക്രോണ്‍; രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അഞ്ചായി

താന്‍സാനിയയില്‍ നിന്ന് മടങ്ങിയ ഡല്‍ഹി സ്വദേശിക്ക് ഒമിക്രോണ്‍; രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അഞ്ചായി
X

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി വര്‍ധിച്ചു. താന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.

12 സാംപിളുകളാണ് ഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ എത്തിയത്. അതില്‍ ഒന്നാണ് ഒമിക്രോണ്‍ ആണെന്ന് കണ്ടെത്തിയത്. ഇന്ത്യക്കാരനാണ് രോഗി, ഏതാനും ദിവസം മുമ്പാണ് താന്‍സാനിയയില്‍ നിന്ന് മടങ്ങിയെത്തിയത്.

രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി, പരിശോധിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്തെ ആദ്യ രണ്ട് കേസുകള്‍ കര്‍ണാടകയിലായിരുന്നു. മൂന്നാമത്തേത് ഗുജറാത്തിലും നാലാമത്തേത് മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു.

ഒമിക്രോണ്‍ നവംബര്‍ 25നാണ് ദക്ഷിണാഫ്രക്കന്‍ ആരോഗ്യവിദഗ്ധര്‍ തിരിച്ചറിഞ്ഞത്.

കൊവിഡ് വകഭേദം വര്‍ധിച്ചുവരുന്ന സാഹര്യത്തില്‍ വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച് ഒരു കത്തും എഴുതിയിട്ടുണ്ട്.

വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കാനും ആരോഗ്യ നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it