Latest News

49 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇതോടെ രോഗബാധ സ്ഥിരീകരിച്ചത് 230 പേര്‍ക്ക്

49 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇതോടെ രോഗബാധ സ്ഥിരീകരിച്ചത് 230 പേര്‍ക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

തൃശൂരില്‍ 4 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ വീതം ഖത്തര്‍, ഉെ്രെകന്‍ എന്നിവിടങ്ങളില്‍ നിന്നും, കൊല്ലത്ത് 4 പേര്‍ യുഎഇയില്‍ നിന്നും, 2 പേര്‍ ഖത്തറില്‍ നിന്നും, ഒരാള്‍ കാനഡയില്‍ നിന്നും, എറണാകുളത്ത് 2 പേര്‍ യുകെയില്‍ നിന്നും 2 പേര്‍ ഖാനയില്‍ നിന്നും, ഒരാള്‍ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, മലപ്പുറത്ത് 4 പേര്‍ യുഎഇയില്‍ നിന്നും ആലപ്പുഴയില്‍ 2 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ സ്‌പെയിനില്‍ നിന്നും, പാലക്കാട് 2 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും, കോഴിക്കോട് ഒരാള്‍ വീതം യുഎയില്‍ നിന്നും, യുകെയില്‍ നിന്നും, കാസര്‍ഗോഡ് 2 പേര്‍ യുഎഇയില്‍ നിന്നും, തിരുവനന്തപുരത്ത് ഒരാള്‍ യുഎഇയില്‍ നിന്നും, പത്തനംതിട്ട ഒരാള്‍ ഖത്തറില്‍ നിന്നും, കോട്ടയത്ത് ഒരാള്‍ ഖത്തറില്‍ നിന്നും, ഇടുക്കിയില്‍ ഒരാള്‍ ഖത്തറില്‍ നിന്നും, കണ്ണൂരില്‍ ഒരാള്‍ യുഎഇയില്‍ നിന്നും, വയനാട് ഒരാള്‍ യുഎസ്എയില്‍ നിന്നും വന്നതാണ്. തമിഴ്‌നാട് സ്വദേശി ഖത്തറില്‍ നിന്നും, കോയമ്പത്തൂര്‍ സ്വദേശി യുകെയില്‍ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 141 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 59 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


Next Story

RELATED STORIES

Share it