Latest News

ഓണക്കിറ്റ് വിതരണം പാളി; ഓണം കഴിഞ്ഞും കിറ്റുവാങ്ങാമെന്ന് മന്ത്രി ജിആര്‍ അനില്‍; ലഭിക്കാനുള്ളത് ലക്ഷം പേര്‍ക്കെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് 30 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് ലഭിച്ചിട്ടില്ലെന്നാണ് വിവരം

ഓണക്കിറ്റ് വിതരണം പാളി;  ഓണം കഴിഞ്ഞും കിറ്റുവാങ്ങാമെന്ന് മന്ത്രി ജിആര്‍ അനില്‍; ലഭിക്കാനുള്ളത് ലക്ഷം പേര്‍ക്കെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: ഓണക്കിറ്റുവിതരണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമാണുണ്ടായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. ജനങ്ങള്‍ നിരാശരാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഓണകിറ്റ് വിതരണം പൂര്‍ത്തിയാക്കാനാക്കാത്ത അവസ്ഥയിലാണ് പൊതു വിതരണ വകുപ്പ്. സംസ്ഥാനത്ത് ഇനിയും 30 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇതോടെ ഓണത്തിന് മുന്‍പ് സൗജന്യ കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് തിരിച്ചടിയേല്‍ക്കുന്നത്. 16 ഇനം സാധനങ്ങളുള്ള കിറ്റിലെ ഏലയ്ക്ക, ശര്‍ക്കര വരട്ടി തുടങ്ങിയവ എത്തുന്നത് വൈകിയതാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

സാധനങ്ങള്‍ എത്തിക്കാന്‍ കരാര്‍ എടുത്തവര്‍ സമയത്ത് എതിക്കാത്തതോടെയാണ് കിറ്റ് വിതരണത്തിന്റെ താളം തെറ്റിയത്. പിന്നീട് കിറ്റിലെ ഇനങ്ങള്‍ മാറ്റി വിതരണം സുഗമമാക്കാനായിരുന്നു ഭക്ഷ്യവകുപ്പിന്റെ ശ്രമം. എന്നിട്ടും പ്രതീക്ഷിച്ച രീതിയില്‍ കിറ്റുവിതരണം പൂര്‍ത്തിയാക്കാനായില്ല.

വിവാദത്തിനിടെ സംസ്ഥാനത്ത് ഇത്തവണ കൂടുതല്‍ പേര്‍ കിറ്റ് വാങ്ങാനെത്തിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ആകെ 90.67 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. ഇവരില്‍ 61 ലക്ഷം അധികം പേരാണ് നിലവില്‍ കിറ്റ് വാങ്ങിയിട്ടുള്ളത്. ഇന്ന് വൈകുന്നേരത്തോടെ ഇത് 70 ലക്ഷത്തിലെത്തും.

ഇതിനിടെ കിറ്റ് സ്‌റ്റോക്കുണ്ടെന്ന് ഇ-പോസ് മെഷിനില്‍ കിറ്റ് കാണിക്കുന്നുണ്ടെങ്കിലും വിതരണത്തിന് കടകളിലെത്തിയിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത് പൂര്‍ണ്ണമായി തള്ളിയായിരുന്നു ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ പ്രതികരണം. ചില വ്യാപാരികള്‍ കിറ്റ് നല്‍കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മഹാഭൂരിപക്ഷവും സഹകരിച്ചു. ഓണം കഴിഞ്ഞും കിറ്റ് വാങ്ങാം. ഓണം കഴിഞ്ഞ് തൊട്ടടുത്ത പ്രവര്‍ത്തി ദിവസം റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it