Latest News

താനാളൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണപ്പുടവ കൈമാറി

താനാളൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണപ്പുടവ കൈമാറി
X

താനൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ ഭാഗമായി താനാളൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണപ്പുടവ കൈമാറലും നാടിന്റെ വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളിലുള്‍പ്പെടെ യശസ്സുയര്‍ത്തിയ വ്യക്തിത്വങ്ങളെ ആദരിക്കലും നടത്തി. യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ ടി സുബൈര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പര്‍ യു കെ അഭിലാഷ്, ഒ രാജന്‍, സുകുമാരന്‍ കോടിയേരി, ഫാത്തിമ ബീവി, ജസീര്‍ പാറയില്‍, കള്ളിക്കല്‍ റസാഖ്, അനില്‍ തലപ്പള്ളി, പി എസ് ഹമീദ് ഹാജി, യു സലീം, വി അബ്ദുറഹ്മാന്‍, എം മജീദ്, പി എസ് കുഞ്ഞാലു, എം ആഷിക്, നിസാര്‍ കള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it