Latest News

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തില്‍ ശക്തമായ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ്; 'ഉന്നത തല സമിതിയെ പിരിച്ചുവിടണം

രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പാര്‍ട്ടി നിലപാട് വ്യക്തമാക്കി ഉന്നതതല സമിതിക്ക് കത്ത് നല്‍കി

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ ശക്തമായ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ്; ഉന്നത തല സമിതിയെ പിരിച്ചുവിടണം
X

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തില്‍ ശക്തമായ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ പാര്‍ട്ടി നിലപാട് വ്യക്തമാക്കി ഉന്നതതല സമിതിക്ക് കത്ത് നല്‍കി. നീക്കം ഭരണഘടനയേയും പാര്‍ലമെന്ററി ജനാധിപത്യത്തെയും അട്ടിമറിക്കുന്നതാണെന്നും പാര്‍ലമെന്ററി സംവിധാനമുള്ള രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പിന് അടിസ്ഥാനമില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരമില്ല. നീക്കം ഉപേക്ഷിക്കണമെന്നും ഉന്നതതല സമതിയെ തന്നെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതിയെ കുറിച്ച് രാംനാഥ് കോവിന്ദ് സമിതി പൊതുജനാഭിപ്രായം തേടിയിരുന്നു. ഈ മാസം 15വരെയായിരുന്നു പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയം. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കുമ്പോള്‍ ഏതെല്ലാം വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തണം എന്നതിലാണ് നിര്‍ദേശം നല്‍കാന്‍ സമിതി ആവശ്യപ്പെട്ടത്. പ്രതിപക്ഷം എതിര്‍ക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ നീക്കമെന്നതിന്റെ സൂചനയായി നടപടി വിലയിരുത്തപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നടത്താനാണ് നിലവിലെ ആലോചന.

Next Story

RELATED STORIES

Share it