Latest News

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ഈ ഭരണകാലത്തുതന്നെ നടപ്പാക്കും: നരേന്ദ്ര മോദി

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഈ ഭരണകാലത്തുതന്നെ നടപ്പാക്കും: നരേന്ദ്ര മോദി
X

ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ' ബിജെപി സർക്കാരിൻ്റെ ഈ ഭരണകാലത്തുതന്നെ നടപ്പാക്കുമെന്ന് നരേന്ദ്ര മോദി. തൻ്റെ മൂന്നാമൂഴത്തിൽ 100 ദിവസം പൂർത്തിയാക്കിയ വേളയിലാണ് മോദിയുടെ പ്രഖ്യാപനം. ആഗസ്ത് 15ന് തൻ്റെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലും മോദി ഇക്കാര്യം പറഞ്ഞിരുന്നു. തുടർച്ചയായ തിരഞ്ഞെടുപ്പുകൾ രാജ്യത്തിൻ്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് മോദിയുടെ വാദം.

ഈ സർക്കാരിൻ്റെ കാലത്തുതന്നെ ഉറപ്പായും അതു നടപ്പാക്കുമെന്നും അതൊരു യാഥാർഥ്യമാണെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ബിജെപിയുടെ ഉന്നത വൃത്തത്തിലുള്ള ഒരാൾ വ്യക്തമാക്കി.

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയവുമായി രാഷ്ട്രമൊന്നാകെ മുന്നോട്ടു വരുകയാണെന്ന് ചെങ്കോട്ടയുടെ കോട്ടവാതിലിൽ നടത്തിയ പ്രസംഗത്തിൽ മോദി അവകാശപ്പെട്ടു. ദേശീയ വിഭവങ്ങൾ സാധാരണ ജനങ്ങൾക്ക് പ്രയോജനകരമാക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ ഉറപ്പ് വരുത്തണമെന്നും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ' എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഒന്നിച്ചു മുന്നേറണമെന്നും അദ്ദേഹം രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇതെന്നും മോദി കൂട്ടിച്ചേർത്തു.

ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്നും തുടർന്ന് 100 ദിവസത്തിനുള്ളിൽ തന്നെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളും ഒരേ സമയമാക്കണമെന്നുമുള്ള നിർദ്ദേശം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി കഴിഞ്ഞ മാർച്ചിൽ മുന്നോട്ടുവച്ചിരുന്നു. എന്തായാലും ഇക്കാര്യത്തിൽ ചില ഭരണഘടന ഭേദഗതികൾ പാർലമെൻ്റിൽ പാസ്സാക്കേണ്ടി വരും.

Next Story

RELATED STORIES

Share it