Latest News

കാനത്തിനെതിരേ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ച യുവാവിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

കാനത്തിനെതിരേ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
X

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റര്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ച യുവാവിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കാറിലെത്തിയ നാലംഗസംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചത്.

അമ്പലപ്പുഴ സ്വദേശിയായ അനന്തു മഹേശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് അനന്തുവായിരുന്നില്ല വാഹനം ഓടിച്ചതെന്ന് പോലിസ് കണ്ടെത്തി. തന്റെ ഒരു സുഹൃത്ത് വാഹനം കൊണ്ടുപോവുകയായിരുന്നുവെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കി. തുടര്‍ന്നാണ് വാഹനം ഓടിച്ചയാളെ കസ്റ്റഡിയിലെടുത്തത്

ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാര്‍ പരിശോധിക്കുകയും കാര്‍ ഓടിച്ചയാളെ ചോദ്യം ചെയ്യുകയും ചെയ്തു. സിപിഐ പാര്‍ട്ടി ഓഫിസിന്റെ ചുമരില്‍ ഉള്‍പ്പെടെ ആലപ്പുഴ നഗരത്തിലെ മൂന്നിടങ്ങളിലാണ് കാനത്തിനെതിരായ പോസ്റ്റര്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it