Latest News

വാക്‌സിനേഷന്‍ തുടങ്ങിയിട്ട് ഒരാഴ്ച; രണ്ട് കോടിയിലധികം കുട്ടികള്‍ ആദ്യ ഡോസ് സ്വീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം

2022 ജനുവരി 3നാണ് 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഡ്രൈവ് രാജ്യത്ത് ആരംഭിച്ചത്.

വാക്‌സിനേഷന്‍ തുടങ്ങിയിട്ട് ഒരാഴ്ച; രണ്ട് കോടിയിലധികം കുട്ടികള്‍ ആദ്യ ഡോസ് സ്വീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള രണ്ട് കോടിയിലധികം കുട്ടികള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 'വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് കോടിയിലധികം കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്, വലിയ നേട്ടമാണിത് '- കേന്ദ്രമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

2022 ജനുവരി 3നാണ് 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഡ്രൈവ് രാജ്യത്ത് ആരംഭിച്ചത്. രാജ്യത്ത്‌ ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 150 കോടി പിന്നിട്ട തൊട്ടടുത്ത ദിവസമായിരുന്നു കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങിയത്. ഇതുവരെ മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ 90 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കിയതോടെ, ശനിയാഴ്ച രാവിലെ 7 മണി വരെ ഇന്ത്യയിലെ കൊവിഡ്-19 വാക്‌സിനേഷന്‍ കവറേജ് 150.61 കോടി കവിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,59,360 ഡോസുകളാണ് രാജ്യത്തൊട്ടാകെ നല്‍കിയത്.

Next Story

RELATED STORIES

Share it