- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്‍ ലൈന്‍ ക്ലാസ്: ഭാഷാപഠനം ആരംഭിക്കണമെന്ന് ജമാഅത്തെ ഇസ് ലാമി
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ ഉള്‍പ്പെടുത്തണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സവിശേഷമായി വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
ഒണ്‍ലൈന്‍ വഴിയുള്ള അധ്യയനം ഒരു മാസം പിന്നിട്ടിട്ടും പത്തര ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ പഠന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ഇനിയും മാസങ്ങള്‍ താമസമുണ്ടെന്നിരിക്കെ രണ്ടാം ഭാഷാ ക്ലാസുകള്‍ ആരംഭിക്കാതിരിക്കുന്നത് വിദ്യാര്‍ഥികളുടെ പഠന നിലവാരം പിറകോട്ടു പോകുന്നതിന് കാരണമാകും. മലയാളം ഭാഷാ ക്ലാസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അഞ്ചാം ക്ലാസില്‍ ഒന്നും പത്താം ക്ലാസില്‍ നാലും രണ്ടാം ഭാഷാ ക്ലാസുകളാണ് ഇതുവരെ നടന്നത്. അതേസമയം എല്‍.പി ക്ലാസുകളിലേക്കോ മറ്റ് യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കോ ആവശ്യമായ ഭാഷാ ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലിലോ ഓണ്‍ ലൈനിലോ ലഭ്യമല്ലെന്നും അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ വഴിയായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ച് ചേര്‍ത്തത്.
RELATED STORIES
വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMT