Latest News

ഓപറേഷന്‍ പിഹണ്ട്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1.363 കേസുകള്‍

ഓപറേഷന്‍ പിഹണ്ട്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1.363 കേസുകള്‍
X

തിരുവനന്തപുരം: കേരള പൊലിസിന്റെ സൈബര്‍ഡോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലിസ് സിസിഎസ്ഇ (കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍) ടീമിന്റെ ഓപറേഷന്‍ പി ഹണ്ടിനു കീഴില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,363 കേസുകള്‍. വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി നടന്ന കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അധികവും. കേസുകളുമായി ബന്ധപ്പെട്ടു 315 പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു പിഹണ്ട് എന്ന പേരില്‍ ഒരു പ്രത്യേക ഓപറേഷന്‍ സംസ്ഥാന പൊലിസ് ആരംഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി സൈബര്‍ ഡോം നിരീക്ഷിക്കുന്നുണ്ട്.

ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന 3,794 കേന്ദ്രങ്ങള്‍ കണ്ടെത്തി. ഇതു സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലുകളിലെ അംഗങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, വനിതാ വിഭാഗം എന്നിവരടങ്ങുന്ന ജില്ലാ പോലിസ് മേധാവിയുടെ കീഴിലുള്ള 280 ടീമുകള്‍ക്ക് പിന്നീട് ഈ വിവരങ്ങള്‍ കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ റെയിഡില്‍ രജിസ്റ്റര്‍ ചെയ്ത 1363 കേസുകളിലായി 2,425 ഉപകരണങ്ങള്‍ ടീമുകള്‍ക്ക് പിടിച്ചെടുത്തു. ഇതില്‍ കുട്ടികളുടെ നിയമവിരുദ്ധ വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ സൂക്ഷിച്ചിട്ടുള്ള മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ മുതലായവ ഉള്‍പ്പെടുന്നു.

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായി കുറ്റകരമായ രീതിയില്‍ കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണു തീരുമാനം.

Next Story

RELATED STORIES

Share it