- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി തന്നെ അംഗീകരിച്ചിട്ടുണ്ട്'; ആരോപണത്തിലുറച്ച് സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇപി ജയരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ട്. വ്യാജ ചിത്രം ആരെങ്കിലും പ്രചരിപ്പിച്ചെങ്കിൽ കേസെടുക്കാം. തൻ്റെ കയ്യിൽ ഉള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും വിഡി സതീശൻ വ്യക്തമാക്കി. കൊടകര കുഴൽപ്പണ കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കുഴൽപണം, മാസപ്പടി, ലൈഫ്മിഷൻ, ലാവ്ലിൻ കേസുകൾ പരസ്പരം സഹായിച്ച് അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വൈദേകം റിസോർട്ടിൽ രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുണ്ടായത് ഇഡി റെയ്ഡിന് ശേഷമാണെന്നും സതീശൻ പറഞ്ഞു. ഇപി പാവമാണെന്നും ബിജെപി ബന്ധത്തിനായി പിണറായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
RELATED STORIES
സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി
8 Jun 2025 6:44 PM GMTകണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി...
8 Jun 2025 6:34 PM GMTതമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു
8 Jun 2025 6:31 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഗസയിലേക്കുള്ള ഗ്രെറ്റയുടെയും സംഘത്തിന്റെയും കപ്പല്‍ യാത്ര തടയാന്‍...
8 Jun 2025 6:13 PM GMTപാലൂര്‍കോട്ട വെള്ളച്ചാട്ടത്തില്‍ മൂന്നു പേര് അപകടത്തില്‍പ്പെട്ടു;...
8 Jun 2025 5:57 PM GMT