Latest News

ഭിന്നശേഷിക്കാരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഭിന്നശേഷി കമ്മിഷന്റെ ഉത്തരവ്

ഭിന്നശേഷിക്കാരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഭിന്നശേഷി കമ്മിഷന്റെ ഉത്തരവ്
X

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തു വരവെ പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരിയെ മുന്‍കാല പ്രാബല്യത്തോടെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സംസ്ഥാന ഭിന്നശേഷി കമ്മിഷന്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉത്തരവായി.

തിരുവനന്തപുരം നന്ദിയോട് പച്ചയില്‍കോണം വയലരികത്ത് വീട്ടില്‍ കെ സുമയെയാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പറായി മൃഗസംരക്ഷണ വകുപ്പിന്റെ പാലോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് & വെറ്ററിനറി ബയോളജിക്കല്‍സില്‍ നിയമിച്ചത്. ജോലി ചെയ്തു വരവെ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ഇതിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റില്‍ നല്‍കിയ പരാതിയിലാണ് പിരിച്ച്‌വിട്ട തീയതി മുതലുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കി സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ഉത്തരവായത്.

Next Story

RELATED STORIES

Share it