- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മരിച്ച നിലയില്‍
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിനു സമീപം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്കോര്‍പിയോ വാഹനത്തിന്റെ ഉടമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയ്ക്കു സമീപത്തെ ചെറുചാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് താനെ പോലിസ് ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അപകട മരണത്തിന് കേസെടുത്തു. സംഭവത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടിരുന്നു.
'ഞങ്ങള്‍ ഇതേക്കുറിച്ച് പഠിച്ചപ്പോള്‍ വളരെ വലിയ സംഭവമാണെന്നും പോലിസ് അന്വേഷണം നടത്തുന്നുണ്ടെന്നും ശരിയായ വിവരങ്ങള്‍ ഉടന്‍ ലഭിക്കുമെന്നുംശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറുമോയെന്ന ചോദ്യത്തിന് നിയമപ്രകാരം കഴിയുമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി ഇത് സംബന്ധിച്ച് സംസാരിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം മുകേഷ് അംബാനിയുടെ 27 നിലകളുള്ള ആന്റിലിയയില്‍ നിന്ന് 1.4 കിലോമീറ്റര്‍ അകലെ കറുത്ത എസ്യുവി വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തിയപ്പോഴാണ് 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.
ഒരു ദിവസത്തിനുശേഷം, വാഹന ഉടമയെ കണ്ടെത്തുകയും നഗരത്തിന്റെ മറ്റൊരു ഭാഗമായ വിക്രോലിയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ എസ്യുവി മോഷ്ടിക്കപ്പെട്ടതാണെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്. സിസിടിവി പരിശോധിച്ചപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന മാസ്ക് ധരിച്ച ഒരാളെ കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ജലാറ്റിന്‍ സൈന്യം ഉപയോഗിക്കുന്ന വിധത്തിലുള്ളതല്ലെന്നും കുഴികളിലോ ഖനനത്തിനോ ഉപയോഗിക്കുന്ന വിധത്തിലുള്ളതാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
Owner Of SUV Abandoned With Explosives Near Mukesh Ambani Home Found Dead
RELATED STORIES
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT