Latest News

ഓക്‌സ്ഫഡ് ആസ്ട്രസെനിക, ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍: അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഭാരത് ബയോടെകിന്റെ ആവശ്യം.

ഓക്‌സ്ഫഡ് ആസ്ട്രസെനിക, ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍: അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല
X

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് ആസ്ട്രസെനിക, ഭാരത് ബയോടെക് കൊവിഡ് വാക്‌സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓക്‌സ്ഫഡ് ആസ്ട്രസെനിക വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ആണ് അനുമതി തേടിയത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനീകയും ചേര്‍ന്ന വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഭാരത് ബയോടെകിന്റെ ആവശ്യം. വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ നിര്‍മാതാക്കളോട് തേടിയിട്ടുണ്ട്.


നേരത്തെ ഓക്‌സ്ഫഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബ്രിട്ടണ്‍ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്‌സ്ഫഡ് വാക്‌സിന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it