- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീ എം - സിപിഎം ധാരണ എന്താണെന്ന് പിണറായി വെളിപ്പെടുത്തണമെന്ന് പി അബ്ദുല്‍ ഹമീദ്

കണ്ണൂര്‍: ആര്‍.എസ്.എസ് സഹയാത്രികന്‍ ശ്രീ എം ന്റെ മധ്യസ്ഥതയില്‍ സിപിഎമ്മും ആര്‍എസ്എസ്സും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ എന്താണെന്ന് പിണറായി വിജയന്‍ വെളിപ്പെടുത്തണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. പരസ്പരം പോര്‍വിളിച്ചിരുന്ന ഇരുകൂട്ടരും തമ്മില്‍ നടന്ന ചര്‍ച്ചകളും ധാരണകളും നാളിതുവരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. അത് ഇപ്പോള്‍ പുറത്തുവന്ന സ്ഥിതിയ്ക്ക് ധാരണകള്‍ അറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട്. സിപിഎം-ആര്‍എസ്എസ് ധാരണയ്ക്ക് മധ്യസ്ഥത വഹിച്ച ശ്രീ എംന് തിരുവനന്തപുരത്ത് നാല് ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ഇത് ധാരണയ്ക്കുള്ള പാരിതോഷികമാണോ എന്നു വ്യക്തമാക്കണം.
സംസ്ഥാനത്ത് യോഗയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നിരവധി സംഘടനകള്‍ ഉണ്ടായിരിക്കേ ശ്രീ എം ന് മാത്രം ഭൂമി വിട്ടുനല്‍കിയത് രഹസ്യധാരണയുടെ ഭാഗമാണ്. അതുപോലെ തന്നെ ആര്‍എസ്എസ് വിട്ടുവീഴ്ചയ്ക്കു തയ്യാറായതിനു പകരമായി സിപിഎം എന്താണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെങ്കിലും ബിജെപിയെ വിജയിപ്പിക്കാന്‍ ധാരണയുണ്ടാക്കിയതായി സംശയമുണ്ട്. സ്വര്‍ണകള്ളക്കടത്ത് പോലെയുള്ള വിവാദ വിഷയങ്ങള്‍ വളരെ വേഗം മരവിച്ചുപോയതും സംശയം ബലപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന സംഭവം വലിയ വാര്‍ത്തയായിരുന്നു. കാടിളക്കി വന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പെട്ടെന്നു നിലച്ചുപോയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയില്‍ വിജയിപ്പിക്കാന്‍ സിപിഎംബിജെപി ഡീല്‍ ഉണ്ടെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഡോ. ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ അപകടകരമായ സൂചനയാണ് നല്‍കുന്നത്. ഇതുസംബന്ധിച്ച് ഇടതുമുന്നണി നിലപാട് വ്യക്തമാക്കണം. സിപിഎമ്മുമായുണ്ടാക്കിയ ധാരണപ്രകാരമാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മല്‍സരിക്കുന്നതെന്ന ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പത്രാധിപര്‍ കൂടിയായിരുന്ന ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണ്.
സംസ്ഥാനത്ത് ആദ്യമായി ബിജെപി നിയമസഭയിലെത്തിയത് ഒരു 'കൈ' സഹായത്തിലാണെന്നത് നാം മറന്നിട്ടില്ല. ഇത്തവണയും ഇടതു-വലതു മുന്നണികള്‍ ബിജെപിയുമായി പല മണ്ഡലങ്ങളിലും രഹസ്യധാരണയുള്ളതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎമ്മും ഇടതുമുന്നണിയും ബിജെപിയുമായി ധാരണയുണ്ടാക്കുന്നത് കൂടുതല്‍ അപകടകരമാണെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.
പേരാവൂര്‍ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ മല്‍സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ജില്ലാ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹീം കൂത്തുപറമ്പ് എന്നിവരും സംബന്ധിച്ചു.
RELATED STORIES
ഗുജറാത്തില്‍ സമൂഹ വിവാഹത്തട്ടിപ്പ്; 56 കുടുംബങ്ങള്‍ക്ക് പണം നഷ്ടമായി
24 Feb 2025 3:43 AM GMTജ്യേഷ്ഠന്റെ മരണവിവരമറിയിക്കാന്‍ തിരയുന്നതിനിടെ അനിയന് കായംകുളത്ത്...
24 Feb 2025 3:19 AM GMTഓര്‍ഡര്‍ ചെയ്ത ഭക്ഷണം വരാന്‍ വൈകിയെന്ന്; ഹോട്ടലിലെ ഗ്ലാസുകള്‍ അടിച്ചു...
24 Feb 2025 3:02 AM GMTആധാര്‍ സേവനം; ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്കെന്ന് റിപോര്‍ട്ട്, ...
24 Feb 2025 2:55 AM GMT'ലവ് ജിഹാദ് ആരോപണം'; പത്ത് വീടുകളും നൂറുവര്‍ഷം പഴക്കമുള്ള മസ്ജിദും...
24 Feb 2025 2:22 AM GMTവനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി
24 Feb 2025 2:05 AM GMT