Latest News

പങ്കെടുക്കാമെന്നേറ്റ പരിപാടിയില്‍ നിന്നും ഒഴിവാക്കി; മുസ്‌ലിംകള്‍ക്കെതിരേ വീണ്ടും ക്ഷുഭിതനായി പി സി ജോര്‍ജ്ജ്

പങ്കെടുക്കാമെന്നേറ്റ പരിപാടിയില്‍ നിന്നും ഒഴിവാക്കി; മുസ്‌ലിംകള്‍ക്കെതിരേ വീണ്ടും ക്ഷുഭിതനായി പി സി ജോര്‍ജ്ജ്
X

പി സി അബ്ദുല്ല

തിരുവനന്തപുരം: മഅ്ദനിയുമായി ബന്ധപ്പെട്ട സെക്രട്ടേറിയറ്റ് ധര്‍ണ്ണയില്‍ നിന്നും എതിര്‍പ്പിനെ തുടര്‍ന്ന് പിസി ജോര്‍ജ്ജിനെ ഒഴിവാക്കി. പങ്കെടുക്കേണ്ടെന്ന് അറിയിക്കാന്‍ ഫോണ്‍ ചെയ്ത പിഡിപി നേതാവിനോട് കയര്‍ത്ത ജോര്‍ജ്ജ് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

മഅ്ദനിക്ക് നീതിയും ചികില്‍സയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പിഡിപിയുടെ ആഭിമുഖ്യത്തിലുള്ള സിറ്റിസണ്‍ പ്രൊട്ടക്ഷന്‍ ഫോറം ഈ മാസം 18ന് നടത്തുന്ന പരിപാടിയില്‍ നിന്നാണ് പിസി ജോര്‍ജ്ജിനെ ഒഴിവാക്കിയത്. പരിപാടിയില്‍ സംബന്ധിക്കാമെന്ന് നേരത്തെ ജോര്‍ജ്ജ് സമ്മതിച്ചിരുന്നു. എന്നാല്‍, ഒട്ടേറെ തവണ മുസ്‌ലിം സമുദായത്തെ അടക്ഷാപേക്ഷിച്ച ജോര്‍ജ്ജിനെ പങ്കെടുപ്പിക്കുന്നതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടെന്ന് സംഘാടകര്‍ തിരുമാനിച്ചു.

ഇക്കാര്യമറിയിക്കാന്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ ഇന്നലെ ഫോണ്‍ ചെയ്തപ്പോഴാണ് ജോര്‍ജ്ജ് ക്ഷുഭിതനായത്. താങ്കളെ പങ്കെടുപ്പിക്കുന്നതില്‍ സമുദായത്തില്‍ നിന്നും എതിര്‍പ്പുണ്ടെന്നറയിയിച്ചപ്പോള്‍ സമുദായത്തിനെതിരായ പരാമര്‍ശങ്ങള്‍ ജോര്‍ജ്ജ് ആവര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കില്ലെന്നും ഇനിയും അതൊക്കെ പറയുമെന്നുമായിരുന്നു പ്രതികരണം. പിഡിപി നേതാവും ജോര്‍ജ്ജും തമ്മിലുള്ള ഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മഅ്ദനിക്ക നീതിയും ചികില്‍സയും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പണ്ഡിതരെ അണി നിരത്തി തിങ്കളാഴ്ച രാവിലെ പത്തരക്ക് ആരംഭിക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ്ണയില്‍ രമേശ് ചെന്നിത്തല, എന്‍ കെ പ്രേമ ചന്ദ്രന്‍ അടക്കമുള്ളവര്‍ സംബന്ധിക്കും.

Next Story

RELATED STORIES

Share it