- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പടയപ്പയെ പ്രകോപിപ്പിച്ചു; ജീപ്പ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു

ഇടുക്കി: മൂന്നാറില്‍ പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ച ജീപ്പ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. കടലാര്‍ എസ്‌റ്റേറ്റ് സ്വദേശി ദാസിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ജീപ്പ് ഡ്രൈവര്‍മാര്‍ കടലാറിലും കുറ്റിയാര്‍ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് റിപോര്‍ട്ട്.
കാട്ടുകൊമ്പനായ പടയപ്പടെ കാണാന്‍ നിരവധി വിനോദ സഞ്ചാരികളെത്തുന്നുണ്ട്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം നല്‍കി റിസോര്‍ട്ട് ഉടമകളും, ജീപ്പ് ഡ്രൈവര്‍മാരും വിനോദ സഞ്ചാരികളെ കൂട്ടികൊണ്ടുപോവുകയും ഈ സമയത്ത് ആനയെ പ്രകോപിപ്പിക്കുകയുമാണെന്നാണ് വനം വകുപ്പ് പറയുന്നത്. പടയപ്പയെ അടുത്തു നിന്ന് കാണുന്നതിനായി അധിക പണം ഈടാക്കുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വനം വകുപ്പ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് വിനോദ സഞ്ചാര വകുപ്പിനും നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വികരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.
RELATED STORIES
കൊവിഡില്‍ ജാഗ്രത വേണം; മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍...
10 Jun 2025 3:15 PM GMTസ്വത്ത് വിവരം വെളിപ്പെടുത്തിയില്ല; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം...
10 Jun 2025 2:53 PM GMTകേരളത്തില്‍ കമ്മ്യൂണിസത്തില്‍ നിന്ന് കമ്മ്യൂണലിസത്തിലേക്ക് വഴിമാറിയ...
10 Jun 2025 2:19 PM GMTകാലവര്‍ഷം വീണ്ടും സജീവമാകും
10 Jun 2025 9:13 AM GMTചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ...
10 Jun 2025 8:27 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് അഖില...
10 Jun 2025 7:29 AM GMT