Latest News

പഹല്‍ഗാം ആക്രമണം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം

പഹല്‍ഗാം ആക്രമണം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം
X

പഹല്‍ഗാം: പഹല്‍ഗാം ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍.

പഹല്‍ഗാമില്‍ നടന്ന നിന്ദ്യമായ ആക്രമണത്തില്‍ അഗാധമായ ഞെട്ടലും വേദനയും രേഖപ്പെടുത്തുന്നുവെന്നും നിരപരാധികളായ സാധാരണക്കാര്‍ക്കെതിരായ ഈ ക്രൂരവും വിവേകശൂന്യവുമായ ക്രൂരമായ പ്രവൃത്തിക്ക് നമ്മുടെ സമൂഹത്തില്‍ ഒരു സ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കുകയാണെന്നും, പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നല്‍കിയാലും നഷ്ടപരിഹാരമാവില്ലെന്നറിയാമെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും ആക്രമണത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒമര്‍ അബ്ദുള്ള കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it