Latest News

പഹല്‍ഗാം ആക്രമണം; ഇന്ത്യയിലെ പാക് എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

പഹല്‍ഗാം ആക്രമണം; ഇന്ത്യയിലെ പാക് എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു
X

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. ബുധനാഴ്ച ഇന്ത്യ പാകിസ്താനെതിരേ നയതന്ത്ര നടപടികള്‍ സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം. 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച വൈകുന്നേരം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതിയിലാണ് പാകിസ്താനെതിരേ കടുത്ത നടപടികളിലേക്കു കടക്കാന്‍ തീരുമാനമായത്.

അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചു. സാര്‍ക്ക് വിസ എക്‌സംപ്ഷന്‍ സ്‌കീം (എസ് വി ഇഎസ്) പ്രകാരം പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടാകില്ലെന്നും പാകിസ്താന്‍ പൗരന്മാര്‍ക്ക് മുമ്പ് നല്‍കിയ അത്തരം വിസകള്‍ റദ്ദാക്കിയതായി കണക്കാക്കുമെന്നും പ്രഖ്യാപനമുണ്ട്.

Next Story

RELATED STORIES

Share it